Sunday, May 19, 2024
HomeUSAബ്രിട്ടനിൽ ഒക്ടോബറിൽ കാണാതായ ഇന്ത്യൻ വംശജന്റെ മൃതദേഹം കണ്ടെത്തി

ബ്രിട്ടനിൽ ഒക്ടോബറിൽ കാണാതായ ഇന്ത്യൻ വംശജന്റെ മൃതദേഹം കണ്ടെത്തി

നാലു മക്കളുടെ പിതാവായ ഇന്ത്യൻ വംശജന്റെ മൃതദേഹം ബ്രിട്ടനിൽ ടെൽഫോഡ് മേഖലയിൽ കണ്ടെത്തി. 58 വയസായ ഹർജിന്ദർ ഹരി തഖറെ കഴിഞ്ഞ ഒക്ടോബർ മുതൽ കാണാനില്ലായിരുന്നു.

മാനസിക പ്രശ്ങ്ങളുള്ള തഖറുടെ ജഡം ടെൽഫോഡിലെ ബ്രിഗ്‌നോർത് നോർത്ത് റോഡിനടുത്തു വനമേഖലയിലാണ് കണ്ടെത്തിയതെന്നു വെസ്റ്റ് മാർഷ്യ പോലീസ് പറഞ്ഞു. മൃതദേഹം തിരിച്ചറിഞ്ഞെന്നു പോലീസ് പ്രസ്താവനയിൽ പറഞ്ഞു.

ഒക്ടോബർ 2നു അദ്ദേഹത്തെ കാണാതായതു മുതൽ കണ്ടെത്താനുള്ള സാമൂഹ്യ പരിശ്രമങ്ങൾ തുടങ്ങിയിരുന്നു.

“ഡിറ്റക്റ്റീവ് ഇൻസ്‌പെക്ടർ ജോ വൈറ്റ്ഹെഡ് പറഞ്ഞു: “വികാരനിർഭരവും കഠിനവുമായ അന്വേഷണത്തിനു ഒടുവിൽ ദുഖകരമായ അന്ത്യം. അവിശ്വസനീയമായ സഹകരണം നൽകിയ ജനങ്ങളോട് ഏറെ നന്ദിയുണ്ട്.”

മരണത്തെ കുറിച്ച് മറ്റു സംശയങ്ങൾ ഒന്നുമില്ലെന്നും അദ്ദേഹം പറഞ്ഞു.

തഖറുടെ കുടുംബത്തിനു വേണ്ടി ധനസമാഹരണം ആരംഭിച്ചിട്ടുണ്ട്. 50,000 ബ്രിട്ടീഷ് പൗണ്ട് ആണ് ലക്ഷ്യമിടുന്നത്. അദ്ദേഹത്തിന്റെ മകൾ ഇങ്ങിനെ കുറിച്ച്: “നമ്മളിൽ നാലിലൊന്നു പേർക്ക് മാനസിക പ്രശ്ങ്ങൾ ഉണ്ട്. ഈ ജീവകാരുണ്യം ഞങ്ങളുടെ കുടുംബത്തിനു വിലപ്പെട്ടതാണ്.”

Missing Indian found dead in UK

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular