Sunday, May 19, 2024
HomeIndiaടെസ്റ്റിലും ഏകദിനത്തിലും ടി20യിലും റാങ്കിംഗില്‍ ഒന്നാം സ്ഥാനത്ത്: ചരിത്രം സൃഷ്ടിച്ച്‌ ഇന്ത്യന്‍ ക്രിക്കറ്റ് ടീം; രോഹിത്...

ടെസ്റ്റിലും ഏകദിനത്തിലും ടി20യിലും റാങ്കിംഗില്‍ ഒന്നാം സ്ഥാനത്ത്: ചരിത്രം സൃഷ്ടിച്ച്‌ ഇന്ത്യന്‍ ക്രിക്കറ്റ് ടീം; രോഹിത് ശര്‍മയ്ക്കും അപൂര്‍വ നേട്ടം

ന്യൂഡെല്‍ഹി : ചരിത്രം സൃഷ്ടിച്ച്‌ ഇന്ത്യന്‍ ക്രിക്കറ്റ് ടീം. ഐസിസി ബുധനാഴ്ച പുറത്തിറക്കിയ ഏറ്റവും പുതിയ റാങ്കിംഗില്‍, ടെസ്റ്റില്‍ ഇന്ത്യ ഒന്നാം സ്ഥാനത്തെത്തി.

ഇതോടെ നിലവില്‍ ടി20, ഏകദിനം, ടെസ്റ്റ് എന്നീ മൂന്ന് ഫോര്‍മാറ്റുകളിലും ഇന്ത്യ റാങ്കിംഗില്‍ ഒന്നാമതായി. കളിയുടെ മൂന്ന് ഫോര്‍മാറ്റിലും ഇന്ത്യ ഒന്നാം സ്ഥാനത്തെത്തുന്നത് ഇതാദ്യമാണ്.

നാഗ്പൂരില്‍ നടന്ന ബോര്‍ഡര്‍-ഗവാസ്‌കര്‍ ട്രോഫിയിലെ ആദ്യ ടെസ്റ്റില്‍ ഓസ്‌ട്രേലിയയെ ഇന്നിംഗ്‌സിനും 132 റണ്‍സിനും തോല്‍പ്പിച്ചതോടെയാണ് ഇന്ത്യ ടെസ്റ്റ് റാങ്കിങ്ങില്‍ ഒന്നാം സ്ഥാനത്തേക്ക് കുതിച്ചത്. നിലവില്‍ ഇന്ത്യക്ക് 115 റേറ്റിംഗ് പോയിന്റാണുള്ളത്. ഓസ്‌ട്രേലിയ (111), ഇംഗ്ലണ്ട് (106), ന്യൂസിലന്‍ഡ് (100) എന്നിവരാണ് തൊട്ടുപിന്നില്‍. രോഹിത് ശര്‍മയുടെ ക്യാപ്റ്റന്‍സിയിലാണ് ഇന്ത്യ മൂന്ന് ഫോര്‍മാറ്റുകളിലും ഒന്നാമതെത്തിയത്. ഇതോടെ ശ്രദ്ധേയമായ ഈ നേട്ടം കൈവരിക്കുന്ന ആദ്യത്തെ ഇന്ത്യന്‍ ക്യാപ്റ്റനായി രോഹിത് മാറി.

കഴിഞ്ഞ മാസം ന്യൂസിലന്‍ഡിനെ സ്വന്തം തട്ടകത്തില്‍ 3-0ന് തോല്‍പ്പിച്ച്‌ ഇന്ത്യ ഏകദിന റാങ്കിംഗില്‍ ഒന്നാം സ്ഥാനത്തെത്തിയിരുന്നു. ഒന്നാം സ്ഥാനം നിലനിര്‍ത്താനും ജൂണില്‍ ഇംഗ്ലണ്ടില്‍ നടക്കുന്ന ലോക ടെസ്റ്റ് ചാമ്ബ്യന്‍ഷിപ്പ് ഫൈനലിലേക്ക് യോഗ്യത നേടാനും ഇന്ത്യയ്ക്ക് ന്യൂഡെല്‍ഹിയില്‍ നടക്കുന്ന അടുത്ത ടെസ്റ്റില്‍ ഓസ്‌ട്രേലിയയെ തോല്‍പ്പിക്കേണ്ടതുണ്ട്. ഓസ്‌ട്രേലിയയെ 3-1 അല്ലെങ്കില്‍ 4-0 ന് തോല്‍പ്പിച്ചാല്‍ രോഹിത് ശര്‍മ്മ നയിക്കുന്ന ടീം ഓസ്‌ട്രേലിയയ്‌ക്കെതിരെ വലിയ ലീഡ് നേടും.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular