Monday, May 20, 2024
HomeIndiaഅജ്ഞാതന്‍ വീണ്ടും വെടി പൊട്ടിച്ചു! ഇന്ത്യ തേടുന്ന കൊടും ഭീകരന്‍ പാകിസ്ഥാനില്‍ പോയിന്റ് ബ്ലാങ്ക് റേഞ്ചില്‍...

അജ്ഞാതന്‍ വീണ്ടും വെടി പൊട്ടിച്ചു! ഇന്ത്യ തേടുന്ന കൊടും ഭീകരന്‍ പാകിസ്ഥാനില്‍ പോയിന്റ് ബ്ലാങ്ക് റേഞ്ചില്‍ വെടിയേറ്റു മരിച്ചു, ഭയന്ന ഐ എസ് ഐ ആദ്യം ചെയ്തത്

സ്ലാമാബാദ് : ഇന്ത്യ തേടുന്ന കൊടും ഭീകരന്‍ പാകിസ്ഥാനില്‍ കൊല്ലപ്പെട്ടു. അജ്ഞാത സംഘത്തിന്റെ ആക്രമണത്തിലാണ് പാക് തലസ്ഥാനത്ത് വച്ച്‌ ഹിസ്ബുള്‍ കമാന്‍ഡര്‍ ബഷീര്‍ അഹമ്മദ് പിര്‍ എന്ന ഇംതിയാസ് ആലം കൊല്ലപ്പെട്ടത്.

2022 ഒക്ടോബറില്‍ ഇയാളെ ഭീകരനായി ഇന്ത്യ പ്രഖ്യാപിച്ചിരുന്നു. ഹിസ്ബുള്‍ മുജാഹിദ്ദീന്റെ ‘ലോഞ്ചിംഗ് കമാന്‍ഡര്‍’ എന്നാണ് ഇയാളെ വിശേഷിപ്പിച്ചിരുന്നത്. പാകിസ്ഥാനില്‍ നിന്നും ഭീകരരെ ഇന്ത്യയിലേക്ക് റിക്രൂട്ട് ചെയ്യുന്നതില്‍ പ്രധാനിയായിരുന്നു ഇയാള്‍.

ഫെബ്രുവരി 20 ന് വൈകുന്നേരം ഇസ്ലാമാബാദിലെ റാവല്‍പിണ്ടി ഏരിയയില്‍ വച്ചാണ് ആലം കൊല്ലപ്പെട്ടത്. ഒരു ഷോപ്പിന് മുന്നില്‍ നിന്ന ഇയാള്‍ക്ക് നേരെ അജ്ഞാതരായ രണ്ടുപേര്‍ വെടിയുതിര്‍ക്കുകയായിരുന്നുവെന്ന് പാകിസ്ഥാന്‍ മാദ്ധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

ഹിസ്ബുള്‍ മുജാഹിദ്ദീന്‍ തലവന്‍ സയ്യിദ് സലാഹുദ്ദീന്റെ അടുത്തയാളാണ് ആലം. വടക്കന്‍ കാശ്മീരിലെ കുപ്വാര ജില്ലയിലെ ബാബര്‍പോറയില്‍ ജനിച്ച ഇയാള്‍ 2000 മുതല്‍ പാകിസ്ഥാനില്‍ നിന്നാണ് ഇന്ത്യാ വിരുദ്ധ പ്രവര്‍ത്തികള്‍ നിയന്ത്രിച്ചിരുന്നത്. ജമ്മു കാശ്മീരില്‍ ശരിയത്ത് നിയമം നടപ്പാക്കാനായി ഇയാള്‍ യുവാക്കളെ പ്രേരിപ്പിച്ചിരുന്നു. ഇതിനായി പാക് അധീന കാശ്മീരില്‍ നിന്നുള്ള ഭീകര ക്യാമ്ബുകളും ലോഞ്ച് പാഡുകളും ഏകോപിപ്പിച്ചിരുന്നു.

ഹിസ്ബുള്‍ മുജാഹിദ്ദീന്റെ സ്ഥാപക അംഗമായിരുന്നു ഇംതിയാസ്, ഭീകര സംഘടനയിലെ മൂന്നാം കമാന്‍ഡറായിരുന്നു. പോയിന്റ് ബ്ലാങ്ക് റേഞ്ചില്‍ നിന്നാണ് ഭീകരന് വെടിയേറ്റത്. തുടര്‍ന്ന് ഇയാളെ ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സ്ഥിരീകരിച്ചു.

പാകിസ്ഥാന്‍ ആസ്ഥാനമായുള്ള തീവ്രവാദ ഗ്രൂപ്പുകള്‍ തമ്മിലുള്ള പ്രശ്നങ്ങളാണ് വെടിവയ്പ്പില്‍ കലാശിച്ചതെന്ന് റിപ്പോര്‍ട്ടുകളുണ്ട്. പാകിസ്ഥാന്റെ മോശം സാമ്ബത്തിക സാഹചര്യങ്ങള്‍ കാരണം പഴയതു പോലെ ഐ എസ് ഐയ്ക്ക് ഭീകരര്‍ക്ക് ഫണ്ട് എത്തിക്കുവാന്‍ കഴിയുന്നില്ല.

2007ല്‍ പാകിസ്ഥാനില്‍ വച്ച്‌ ഇംതിയാസ് ആലം അറസ്റ്റ് ചെയ്യപ്പെട്ടിരുന്നുവെങ്കിലും ഐഎസ്‌ഐ ഇടപെട്ട് പിന്നീട് വിട്ടയച്ചിരുന്നു. ഇയാള്‍ കൊല്ലപ്പെട്ടതിന് പിന്നാലെ സയ്യിദ് സലാഹുദ്ദീന്‍ ഉള്‍പ്പെടെയുള്ള ഇന്ത്യ തിരയുന്ന ഭീകരരെ എല്ലാം കനത്ത സുരക്ഷ നല്‍കി ഐഎസ്‌ഐ ഒളിപ്പിച്ചു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular