Monday, May 20, 2024
HomeIndiaരാഹുല്‍ ഗാന്ധി യുകെയിലേക്ക്: കേംബ്രിഡ്ജ് സര്‍വകലാശാലയില്‍ പ്രഭാഷണം നടത്തും

രാഹുല്‍ ഗാന്ധി യുകെയിലേക്ക്: കേംബ്രിഡ്ജ് സര്‍വകലാശാലയില്‍ പ്രഭാഷണം നടത്തും

ന്യൂഡല്‍ഹി : മുന്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി ഈ മാസം യുകെ സന്ദര്‍ശിക്കും. അദ്ദേഹം കേംബ്രിഡ്ജ് സര്‍വകലാശാലയില്‍ പ്രഭാഷണം നടത്തും.

രാഹുല്‍ തന്നെയാണ് ഇക്കാര്യം ട്വിറ്ററില്‍ പങ്കുവച്ചത്.

തന്റെ യുകെ സന്ദര്‍ശനത്തെക്കുറിച്ചുള്ള വിവരങ്ങള്‍ പങ്കുവെച്ചുകൊണ്ട്, അല്‍മ മേറ്റര്‍ സന്ദര്‍ശിക്കാന്‍ താന്‍ കാത്തിരിക്കുകയാണെന്നും ജിയോപൊളിറ്റിക്സ്, അന്താരാഷ്ട്ര ബന്ധങ്ങള്‍, ജനാധിപത്യം എന്നിവയിലെ ഏറ്റവും തിളക്കമുള്ള മനസ്സുമായി താന്‍ ഇടപഴകുമെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു.”എന്റെ അല്‍മ മേറ്റര്‍ കേംബ്രിഡ്ജ് യൂണിവേഴ്‌സിറ്റി സന്ദര്‍ശിക്കാനും അവിടെ പ്രഭാഷണം നടത്താനും കാത്തിരിക്കുകയാണ്,” രാഹുല്‍ ഗാന്ധി ട്വീറ്റ് ചെയ്തു.ജിയോപൊളിറ്റിക്സ്, ഇന്റര്‍നാഷണല്‍ റിലേഷന്‍സ്, ബിഗ് ഡേറ്റ, ഡെമോക്രസി തുടങ്ങി വിവിധ മേഖലകളിലെ മിടുക്കരായ ചിലരുമായി ഇടപഴകുന്നതില്‍ സന്തോഷമുണ്ടെന്ന് കോണ്‍ഗ്രസ് എംപി പറഞ്ഞു.

അതേസമയം, ഈ മാസം 24 മുതല്‍ വരെ ഛത്തീസ്ഗഢിലെ റായ്പൂരില്‍ നടക്കുന്ന കോണ്‍ഗ്രസിന്റെ പ്ലീനറി സമ്മേളനത്തിലും രാഹുല്‍ പങ്കെടുക്കും. അടുത്ത വര്‍ഷം നടക്കുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പിനെ നേരിടാനുള്ള ഒരുക്കങ്ങളും പാര്‍ട്ടിയുടെ പ്രവര്‍ത്തനങ്ങളും പ്ലീനറി സമ്മേളനത്തില്‍ വിശദമായി ചര്‍ച്ച ചെയ്യും.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular