Saturday, May 18, 2024
HomeIndiaഈസ്റ്റ് ഇന്ത്യ കമ്പനിയെ നേരിട്ടത് പോലെ അദാനിയെ നേരിടുമെന്ന് രാഹുല്‍ ഗാന്ധി

ഈസ്റ്റ് ഇന്ത്യ കമ്പനിയെ നേരിട്ടത് പോലെ അദാനിയെ നേരിടുമെന്ന് രാഹുല്‍ ഗാന്ധി

പ്ലീനറി സമ്മേളനത്തില്‍ മോദിക്കും അദാനിക്കുമെതിരെ രൂക്ഷ വിമര്‍ശനവുമായി രാഹുല്‍ ഗാന്ധി. മോദിയും അദാനിയുമൊന്നാണെന്നും പ്രധാനമന്ത്രിയും മന്ത്രിമാരും അദാനിക്കു വേണ്ടിയാണ് നിലകൊള്ളുന്നതെന്നും രാജ്യത്തിന്റ സമ്പത്ത് മുഴുവന്‍ അദാനിയിലെത്തിച്ചേരുകയാണെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു.

ഈസ്റ്റ് ഇന്ത്യ കമ്പനിയെ നേരിട്ടപോലെ അദാനിയേയും നേരിടുമെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു. താഴേത്തട്ട് മുതല്‍ പ്രസ്ഥാനം ശക്തിപ്പെടണമെന്ന് പ്രിയങ്ക ഗാന്ധി സമ്മേളനത്തില്‍ പറഞ്ഞു. പ്രവര്‍ത്തകര്‍ ഗ്രാമങ്ങളിലേക്ക് പോകണം. ഭാരത് ജോഡോ യാത്രയുടെ വികാരം പ്രവര്‍ത്തകര്‍ക്ക് ഊര്‍ജ്ജമാകണം.

വലിയ ഉത്തരവാദിത്തമാണ് ഓരോ പ്രവര്‍ത്തകനുമുള്ളത്. പ്ലീനറി സമ്മേളനത്തിലെ ചര്‍ച്ചകള്‍ പൊതുജനങ്ങളിലേക്കെത്തണം. ഈ ചര്‍ച്ചകള്‍ ഇവിടെ അവസാനിക്കരുത്. ഒറ്റക്കെട്ടായി പാര്‍ട്ടി മുന്‍പോട്ട് പോകുമെന്ന് പ്രതീക്ഷയുണ്ടെന്നും പ്രിയങ്ക ഗാന്ധി പറഞ്ഞു.

അധികാരത്തിലെത്തിയാല്‍ ജാതി സെന്‍സസ് നടത്തുമെന്ന പ്രമേയവും കോണ്‍ഗ്രസ് പ്ലീനത്തില്‍ അവതരിപ്പിച്ചു. പിന്നാക്ക വിഭാഗങ്ങളുടെ താത്പര്യവും പ്രാതിനിധ്യവും സംരക്ഷിക്കും. ഒബിസി ക്ഷേമത്തിനായി പ്രത്യേക മന്ത്രാലയമെന്നും വനിത കമ്മീഷന് ഭരണഘടന പദവി നല്‍കുമെന്നും പ്രമേയത്തിലുണ്ട്. ദുര്‍ബലരുടെ അന്തസ് സംരക്ഷിക്കാന്‍ ‘രോഹിത് വെമുല നിയമം’ പ്രാവര്‍ത്തികമാക്കുമെന്നും കോണ്‍ഗ്രസ് വ്യക്തമാക്കി.

congress pleanum- rahul gandhi- modhi- adhani

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular