Sunday, May 19, 2024
HomeKeralaസ്കൂള്‍ വിദ്യാര്‍ഥിനിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചു; യുവാവ് റിമാന്‍ഡില്‍

സ്കൂള്‍ വിദ്യാര്‍ഥിനിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചു; യുവാവ് റിമാന്‍ഡില്‍

ളമശ്ശേരി : സ്കൂള്‍ വിദ്യാര്‍ഥിനിയെ പ്രലോഭിപ്പിച്ച്‌ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസില്‍ പ്രതി അറസ്റ്റില്‍.

ഏലൂര്‍ പാതാളം സ്വദേശി അജിത്താണ് (20) അറസ്റ്റിലായത്.

ഏലൂര്‍ സ്റ്റേഷന്‍ സബ് ഇന്‍സ്പെക്ടര്‍ ജോസ് ബെന്‍റോ, എസ്.ഐ ഷെജില്‍ കുമാര്‍, എ.സി.പി ഒ. ശ്രീകുമാര്‍, സി.പി.ഒ മിഥുന്‍ തുടങ്ങിയവരടങ്ങിയ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.

അതേസമയം, പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ പ്രതി പിടിയില്‍. കാവുംപടി തൊട്ടിയില്‍ വീട്ടില്‍ അനീഷ് ടി. ഗോപി (37) യെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. കാഞ്ഞിരപ്പള്ളി ഡിവൈ.എസ്പി എം. അനില്‍കുമാറിന്‍റെ നേതൃത്വത്തിലാണ് ഇയാളെ പിടികൂടിയത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular