Saturday, May 18, 2024
HomeIndiaചില്‍ഡ്രന്‍സ് ഹോമില്‍ 10 വയസുകാരന് പീഡനം; 14-കാരനെതിരെ കേസെടുത്തു

ചില്‍ഡ്രന്‍സ് ഹോമില്‍ 10 വയസുകാരന് പീഡനം; 14-കാരനെതിരെ കേസെടുത്തു

മുംബൈ : ചില്‍ഡ്രന്‍സ് ഹോമില്‍ 10 വയസുള്ള കുട്ടിയെ ലൈംഗികാതിക്രമത്തിന് ഇരയാക്കിയ 14-കാരനെതിരെ പോലീസ് കേസെടുത്തു.
പ്രതിയെന്ന് ആരോപിക്കപ്പെടുന്ന ഭിന്നശേഷിക്കാരനായ കുട്ടിയെ പ്രത്യേക കേന്ദ്രത്തിലേക്ക് മാറ്റി. സ്വകാര്യഭാഗങ്ങളില്‍ വേദന അനുഭവപ്പെടുന്നതായി 10 വയസുകാരന്‍ ചില്‍ഡ്രന്‍സ് ഹോം അധികൃതരെ അറിയിച്ചപ്പോഴാണ് സംഭവം പുറത്തറിഞ്ഞത്.
തുടര്‍ന്ന് സര്‍ക്കാര്‍ ആശുപത്രിയില്‍ നടത്തിയ ആരോഗ്യപരിശോധനയില്‍, പരാതിക്കാരനായ കുട്ടി ലൈംഗികാതിക്രമത്തിന് ഇരയായതായി തെളിഞ്ഞു. ഇതോടെ 14 വയസുകാരനെതിരെ പോക്സോ വകുപ്പ് പ്രകാരം കേസെടുത്തു. സംഭവുമായി ബന്ധപ്പെട്ട് വിശദമായ അന്വേഷണം ആരംഭിച്ചതായി അധികൃതര്‍ അറിയിച്ചു.
RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular