Sunday, May 19, 2024
HomeUSAഒമ്ബത് വര്‍ഷമായി വയറ്റില്‍ വളര്‍ന്നത് 'സ്റ്റോണ്‍ ബേബി': അപൂര്‍വ രോഗാവസ്ഥയില്‍ 50കാരിക്ക് ദാരുണാന്ത്യം

ഒമ്ബത് വര്‍ഷമായി വയറ്റില്‍ വളര്‍ന്നത് ‘സ്റ്റോണ്‍ ബേബി’: അപൂര്‍വ രോഗാവസ്ഥയില്‍ 50കാരിക്ക് ദാരുണാന്ത്യം

യറ്റിനുള്ളില്‍ വെച്ച്‌ ജീവന്‍ നഷ്ടമാകുന്ന ഭ്രൂണം പിന്നീട് കാല്‍സ്യം നിക്ഷേപം സംഭവിച്ച്‌ കല്ലിന് സമാനമാകുന്ന (സ്റ്റോണ്‍ ബേബി) അപൂര്‍വമായ രോഗാവസ്ഥയില്‍ യു.എസില്‍ 50കാരി മരിച്ചു.

ടാന്‍സാനിയയില്‍ നിന്നുള്ള അഭയാര്‍ഥിയായ സ്ത്രീയാണ് മരിച്ചത്. കല്ലിന് സമാനമാകുന്ന ഭ്രൂണം ‘ലിത്തോപീഡിയന്‍’ എന്നാണ് അറിയപ്പെടുന്നത്. അപൂര്‍വങ്ങളില്‍ അപൂര്‍വമായ അവസ്ഥയാണ് ഇതെന്ന് ഡോക്ടര്‍മാര്‍ ചൂണ്ടിക്കാട്ടുന്നു.

സ്ത്രീയുടെ വയറ്റില്‍ വളര്‍ന്ന ഭ്രൂണത്തിന് ഒമ്ബത് വര്‍ഷം മുമ്ബ് ടാന്‍സാനിയയില്‍ വെച്ച്‌ തന്നെ ജീവന്‍ നഷ്ടമായിരുന്നു. കടുത്ത വയറുവേദനയും അസ്വസ്ഥതകളും മറ്റ് ഉദരരോഗങ്ങളും അനുഭവപ്പെട്ടെങ്കിലും അജ്ഞതയും ഭയവും കാരണം ഇവര്‍ കൃത്യമായ ചികിത്സ തേടിയില്ല. പിന്നീട് യു.എസില്‍ കുടിയേറിയ ശേഷം നടത്തിയ പരിശോധനയിലാണ് വയറ്റില്‍ ‘ലിത്തോപീഡിയന്‍’ ആണെന്ന് കണ്ടെത്തിയത്. ശസ്ത്രക്രിയയിലൂടെ ഇത് പുറത്തെടുക്കണമെന്ന് ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചെങ്കിലും, ശസ്ത്രക്രിയയോടുള്ള ഭയം കാരണം ഇവര്‍ തയാറായില്ല. രോഗം കലശലായതോടെ മലവിസര്‍ജനം ഉള്‍പ്പെടെ തടസപ്പെടുകയും കടുത്ത പോഷകാഹാരക്കുറവും മറ്റ് അസുഖങ്ങളും കാരണം സ്ത്രീ മരിക്കുകയായിരുന്നുവെന്ന് അധികൃതര്‍ വ്യക്തമാക്കി.

ഭ്രൂണം വയറ്റിനുള്ളില്‍ മരിക്കുന്ന സാഹചര്യമാണ് ‘സ്റ്റോണ്‍ ബേബി’യിലേക്ക് നയിക്കുന്നതെന്ന് ഡോക്ടര്‍മാര്‍ ചൂണ്ടിക്കാട്ടുന്നു. മതിയായ ആരോഗ്യപരിചരണ സംവിധാനങ്ങളുടെയും ബോധവത്കരണത്തിന്‍റെയും കുറവാണ് ഈ അവസ്ഥക്ക് കാരണം. അജ്ഞതയും ഭയവും കാരണം സാഹചര്യം ഗുരുതരമാകുകയും ചെയ്തു.

ലോകത്ത് ഇതുവരെ 300ല്‍ താഴെ ലിത്തോപീഡിയന്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തതായാണ് കണക്ക്. ജീവന്‍ നഷ്ടമാകുന്ന ഭ്രൂണത്തെ ശരീരത്തിന് തിരികെ ആഗിരണം ചെയ്തെടുക്കാന്‍ കഴിയാതെവരുമ്ബോള്‍, ശരീരത്തിലെ രോഗപ്രതിരോധ സംവിധാനം ഇതിനെ പുറത്തുനിന്ന് എത്തിയ വസ്തുവായാണ് കണക്കാകുക. തുടര്‍ന്ന് ഇതിന്‍റെ മേല്‍ കാല്‍സ്യം നിക്ഷേപം നടക്കുകയും ഭ്രൂണം കല്ലിന് സമാനമായ അവസ്ഥയിലേക്ക് മാറുകയും ചെയ്യുന്നു.

സ്ത്രീയുടെ വയറില്‍ ലിത്തോപീഡിയന്‍ കണ്ടെത്തുകയും ശസ്ത്രക്രിയയിലൂടെ പുറത്തെടുക്കുകയും ചെയ്ത സംഭവങ്ങള്‍ സമീപകാലത്ത് ഉള്‍പ്പെടെ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം 73 വയസ്സുള്ള ഒരു അള്‍ജീരിയന്‍ സ്ത്രീയുടെ വയറില്‍ 35 വര്‍ഷമായി വളര്‍ന്ന സ്റ്റോണ്‍ ബേബിയെ ശസ്ത്രക്രിയയിലൂടെ പുറത്തെടുത്തിരുന്നു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular