Saturday, May 18, 2024
HomeIndiaരാഹുലിന് പിന്തുണയില്ല : എതിര്‍ക്കുന്നത് ബിജെപി നയങ്ങളെയെന്ന് എം.വി. ഗോവിന്ദന്‍

രാഹുലിന് പിന്തുണയില്ല : എതിര്‍ക്കുന്നത് ബിജെപി നയങ്ങളെയെന്ന് എം.വി. ഗോവിന്ദന്‍

രാഹുല്‍ വിഷയത്തില്‍ നിലപാട് വ്യക്തമാക്കി കേരളത്തിലെ സിപിഎം. രാഹുല്‍ ഗാന്ധിയെ അയോഗ്യനാക്കിയ സംഭവത്തില്‍ സിപിഎം എതിര്‍ക്കുന്നത് ബിജെപിയുടെ ജനാധിപത്യ വിരുദ്ധ നയങ്ങളെയാണെന്നും അതിന്റെ അര്‍ത്ഥം രാഹുല്‍ ഗാന്ധിയെ പിന്തുണയ്ക്കുന്നു എന്നല്ലെന്നും സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍ പറഞ്ഞു.

കോണ്‍ഗ്രസിനെ കുറ്റപ്പെടുത്തിയ അദ്ദേഹം, ഇത്തരത്തിലൊരു പൊതു നിലപാട് കോണ്‍ഗ്രസ് സ്വീകരിക്കുന്നില്ലെന്നും അഭിപ്രായപ്പെട്ടു. കേരളത്തില്‍ കോണ്‍ഗ്രസിനെതിരായ നിലപാടുകളില്‍ മാറ്റമുണ്ടാകില്ല. സംസ്ഥാനത്ത് കോണ്‍ഗ്രസിനെ അതിശക്തമായി എതിര്‍ത്തുകൊണ്ട് തന്നെ പാര്‍ട്ടി മുന്നോട്ട് പോകുമെന്നും അദ്ദേഹം പറഞ്ഞു.

ലക്ഷദ്വീപിലെ എംപിയെ അയോഗ്യനാക്കിയ വിഷയത്തിലും ഈ നിലപാട് തന്നെയാണ് സിപിഎം സ്വീകരിച്ച നിലപാട്. ഏത് പാര്‍ട്ടികള്‍ക്കെതിരായ ബിജെപി നടപടിയിലും ഇതുതന്നെയാകും സിപിഎം നിലപാടെന്നും എംവി ഗോവിന്ദന്‍ വ്യക്തമാക്കി.

MV GOVINDHAN ABOUT RAHUL ISSUE 

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular