Sunday, May 19, 2024
HomeKeralaതിരുവല്ലയില്‍ ക്ഷേത്രോത്സവത്തിനിടെ സംഘര്‍ഷം: മൂന്ന് പേര്‍ക്ക് കുത്തേറ്റു

തിരുവല്ലയില്‍ ക്ഷേത്രോത്സവത്തിനിടെ സംഘര്‍ഷം: മൂന്ന് പേര്‍ക്ക് കുത്തേറ്റു

ത്തനംതിട്ട : തിരുവല്ല ഓതറ പുതുകുളങ്ങരയില്‍ ക്ഷേത്രോത്സവത്തിനിടെയുണ്ടായ സംഘര്‍ഷത്തില്‍ മൂന്ന് പേര്‍ക്ക് കുത്തേറ്റു.
ചെങ്ങന്നൂര്‍ വാഴാര്‍മംഗലം സ്വദേശികളായ എസ്.സഞ്ജു, കാര്‍ത്തികേയന്‍, പവിന്‍ എന്നിവര്‍ക്കാണ് പരിക്കേറ്റത്. ബുധനാഴ്ച രാത്രി പത്തരയോടെയാണ് സംഭവം നടന്നത്. സംഭവത്തില്‍ രണ്ട് പേര്‍ക്കെതിരെ കേസെടുത്തിട്ടുണ്ട്.
പ്രതികള്‍ എവിടെയാണുള്ളതെന്ന് സംബന്ധിച്ച വിവരം ലഭിച്ചെന്നും ഇവര്‍ ഉടന്‍ അറസ്റ്റിലാകുമെന്നും പോലീസ് അറിയിച്ചു. രണ്ട് സംഘങ്ങള്‍ തമ്മില്‍ നേരത്തെയുണ്ടായ സംഘര്‍ഷത്തിന്‍റെ പകപോക്കലാണുണ്ടായതെന്നാണ് നിഗമനം.
RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular