Saturday, May 18, 2024
HomeIndiaഭാര്യ കാമുകനൊപ്പം പോയി, രോഷം പൂണ്ട ഭര്‍ത്താവ് ഭാര്യാ പിതാവിനെ വെടിവെച്ചുകൊന്നു

ഭാര്യ കാമുകനൊപ്പം പോയി, രോഷം പൂണ്ട ഭര്‍ത്താവ് ഭാര്യാ പിതാവിനെ വെടിവെച്ചുകൊന്നു

മുംബൈ : ഭാര്യ കാമുകനൊപ്പം ഒളിച്ചോടിയതില്‍ രേഷം കൊണ്ട യുവാവ് ഭാര്യപിതാവിനെ വെടിവെച്ചുകൊന്നു. മഹാരാഷ്ട്രയിലെ ജല്‍ന ജില്ലയിലുള്ള അമ്ബാടിലെ ഷര്‍ദ നഗറില്‍ ബുധനാഴ്ചയാണ് കൊലപാതകം നടന്നതെന്ന് പൊലീസ് പറഞ്ഞു.

പൈതനിലെ അദൂല്‍ സ്വദേശിയാണ് പ്രതി. പ്രതിയുടെ ഭാര്യ ഇയാളെ വിട്ട് കാമുകനൊപ്പം ഔറംഗാബാദിലേക്ക് പോയെന്ന് പൊലീസ് പറയുന്നു. ഭാര്യയുടെ പ്രവര്‍ത്തിയില്‍ രോഷം കൊണ്ട ഇയാള്‍ ഭാര്യാ പിതാവുമായി വഴക്കായി.

തര്‍ക്കം രൂക്ഷമായപ്പോള്‍ ഇയാള്‍ തോക്കെടുത്ത് ഭാര്യാ പിതാവിനു നേരെ വെടിയുതിര്‍ക്കുകയായിരുന്നു. വെടിയേറ്റ ഭാര്യാ പിതാവ് മരിച്ചു. സംഭാവം നടന്നയുടന്‍ പ്രതി ഒളിവില്‍ പോയലിരിക്കുകയാണ്. ഇയാളെ പിടികൂടാനുള്ള ശ്രമങ്ങള്‍ തുടരുകയാണെന്ന് പൊലീസ് ഇന്‍സ്പെക്ടര്‍ ശിരിഷ് ഹംപെ പറഞ്ഞു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular