Monday, May 20, 2024
HomeKerala'സൈക്കിള്‍ സവാരി' ആസ്വദിച്ച്‌ ജി20 രാജ്യങ്ങളിലെ ഉദ്യോഗസ്ഥ പ്രതിനിധികള്‍, ഡിജിറ്റല്‍ നേട്ടങ്ങള്‍ വിവരിച്ച്‌ ഇന്ത്യ

‘സൈക്കിള്‍ സവാരി’ ആസ്വദിച്ച്‌ ജി20 രാജ്യങ്ങളിലെ ഉദ്യോഗസ്ഥ പ്രതിനിധികള്‍, ഡിജിറ്റല്‍ നേട്ടങ്ങള്‍ വിവരിച്ച്‌ ഇന്ത്യ

കുമരകത്ത് ആരംഭിച്ച ജി20 സമ്മേളനത്തില്‍ ഉദ്യോഗസ്ഥ പ്രതിനിധികള്‍ക്കായി ‘സൈക്കിള്‍ സവാരി’ ഒരുക്കി രാജ്യം. പ്രത്യേകം സജ്ജീകരിച്ച സ്റ്റാളിലെ സൈക്കിളില്‍ കയറി ചവിട്ടിയാല്‍ ഡിജിറ്റല്‍ രംഗത്ത് ഇന്ത്യയുടെ നേട്ടങ്ങളെല്ലാം അറിഞ്ഞ് തൊട്ടുമുന്നിലൂടെയുള്ള സ്ക്രീനിലൂടെ യാത്ര ചെയ്യാം.

കോവിഡ് പ്രതിരോധത്തിനായി ഇന്ത്യ തീര്‍ത്ത ഡിജിറ്റല്‍ സംവിധാനങ്ങളിലൂടെയാണ് സൈക്കിള്‍ സവാരി. ജി20 ഷെര്‍പ്പകളുടെ (രാഷ്ട്രത്തലവന്റെ പ്രതിനിധിയായി ഉന്നത സംഘത്തെ നയിക്കുന്ന ആള്‍) രണ്ടാം സമ്മേളനത്തിലെ ‘കോവിന്‍’ പ്രദര്‍ശന വേദിയിലാണ് ഇന്ത്യയുടെ ഡിജിറ്റല്‍ നേട്ടങ്ങള്‍ വിവരിക്കുന്നത്.

രാജ്യത്തെ ഡിജിലോക്കര്‍, യുപിഐ ഉള്‍പ്പെടെയുള്ള ഡിജിറ്റല്‍ നേട്ടങ്ങള്‍ക്ക് വന്‍ കയ്യടിയാണ് നേടിയെടുക്കാന്‍ സാധിച്ചത്. പെട്ടിക്കടകളില്‍ പോലും യുപിഐ സംവിധാനം നടപ്പാക്കിയത് ഉദ്യോഗസ്ഥ പ്രതിനിധികളെ വിസ്മയിപ്പിച്ചിട്ടുണ്ട്. ഇതിനോടൊപ്പം തന്നെ വിദ്യാഭ്യാസ മന്ത്രാലയത്തിന്റെയും, എന്‍.സി.ഇ.ആര്‍.ടിയുടെയും സംയുക്ത സംരംഭമായ ദിക്ഷ ആപ്പ് വഴി രാജ്യം കൈവരിച്ച വിവിധ നേട്ടങ്ങളെ കുറിച്ചും വിശദീകരിച്ചിട്ടുണ്ട്. ജര്‍മ്മനി, നെതര്‍ലാന്‍ഡ് അടക്കമുള്ള രാജ്യങ്ങളിലെ പ്രതിനിധികളാണ് സൈക്കിള്‍ സവാരിയുടെ ഭാഗമായത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular