Sunday, May 19, 2024
HomeCinemaബാലയുടെ ശസ്ത്രക്രിയ വിജയകരം, ആരാണ് നടന് കരള്‍ പകുത്തുനല്‍കിയത്? പെട്ടെന്ന് സുഖം പ്രാപിക്കാന്‍ ഞങ്ങളും പ്രാര്‍ത്ഥിക്കുന്നെന്ന്...

ബാലയുടെ ശസ്ത്രക്രിയ വിജയകരം, ആരാണ് നടന് കരള്‍ പകുത്തുനല്‍കിയത്? പെട്ടെന്ന് സുഖം പ്രാപിക്കാന്‍ ഞങ്ങളും പ്രാര്‍ത്ഥിക്കുന്നെന്ന് അഭിരാമി

ടന്‍ ബാലയുടെ കരള്‍ മാറ്റ ശസ്ത്രക്രിയ വിജയകരമായി പൂര്‍ത്തിയായി. പോസ്റ്റ് ഓപ്പറേറ്റീവ് ഐ സി യുവിലാണ് നടനിപ്പോഴുള്ളത്.

ബാല ആരോഗ്യവാനായിരിക്കുന്നുവെന്നും അദ്ദേഹം ഒരു മാസത്തോളം ആശുപത്രിയില്‍ തുടരുമെന്നുമാണ് പുറത്തുവരുന്ന വിവരം.

കരള്‍ രോഗത്തെത്തുടര്‍ന്ന് കഴിഞ്ഞമാസമാണ് ബാല എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടിയത്. ബാലയ്ക്ക് കരള്‍ നല്‍കാന്‍ സന്നദ്ധത അറിയിച്ച്‌ നിരവധിപേരെത്തിയിരുന്നു. അതില്‍ നിന്ന് ഒരു ദാതാവിനെ കണ്ടെത്തുകയായിരുന്നു. ദാതാവും ആരോഗ്യവാനായി ആശുപത്രിയില്‍ തുടരുകയാണ്.

അതേസമയം, ബാല ചേട്ടന്‍ എത്രയും പെട്ടെന്ന് സുഖം പ്രാപിക്കാന്‍ വേണ്ടി തങ്ങളും പ്രാര്‍ത്ഥിക്കുന്നുണ്ടെന്ന് ആദ്യ ഭാര്യ അമൃത സുരേഷിന്റെ സഹോദരി അഭിരാമി സുരേഷ് പറഞ്ഞു. ഒരു മാദ്ധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് അഭിരാമിയുടെ പ്രതികരണം.

‘അറിഞ്ഞപ്പോള്‍ തന്നെ ഞങ്ങള്‍ അവിടെ പോയി. ചേച്ചി അന്ന് പുലര്‍ച്ചെ ദുബായില്‍ നിന്ന് ലാന്‍ഡ് ചെയ്തതേയുണ്ടായിരുന്നുള്ളൂ. ഞങ്ങള്‍ ഇത് അറിഞ്ഞപ്പോള്‍ തന്നെ അങ്ങോട്ട് പോകുകയാണ് ചെയ്തത്. ചേച്ചിയും പാപ്പുവും അകത്തുകയറി കണ്ടു, സംസാരിച്ചു. രണ്ട് മൂന്ന് വട്ടം കയറി കണ്ടു. പിന്നെ ഈ ഏരിയയില്‍ കൊച്ചിനെയും കൊണ്ട് നില്‍ക്കണ്ട, പൊക്കോയെന്ന് ഡോക്ടര്‍മാര്‍ തന്നെയാണ് പറഞ്ഞത്. പിന്നെ ഞാന്‍ അവളെയും കൊണ്ടുപോയി. ചേച്ചിയും അമ്മയും അവിടെത്തന്നെയുണ്ടായിരുന്നു. ആര്‍ക്കും ഒരു മോശം വരണമെന്ന് ആഗ്രഹിച്ചിട്ടുള്ളയാളുകളല്ല ഞങ്ങള്‍. ബാല ചേട്ടനാണെങ്കിലും… എത്രയും വേഗം സുഖം പ്രാപിക്കാന്‍ വേണ്ടി പ്രാര്‍ത്ഥിക്കുന്ന ഗ്രൂപ്പിലുള്ള ആള്‍ക്കാരാണ് നമ്മളൊക്കെ.

കഴിഞ്ഞ ദിവസം എലിസബത്ത് ചേച്ചിയ്‌ക്കൊപ്പമുള്ള ഒരു വീഡിയോ ഇട്ടിരുന്നു. അവരുടെ വെഡ്ഡിംഗ് ആനിവേഴ്സറിയാണ്. വീഡിയോ കണ്ടപ്പോള്‍ സന്തോഷം തോന്നി. അദ്ദേഹം മടങ്ങിവരിക തന്നെ ചെയ്യും. ബാല ചേട്ടന്‍ ഇനിയും അഭിനയിക്കണം.’- അഭിരാമി പറഞ്ഞു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular