Sunday, May 19, 2024
HomeUSAറോബര്‍ട്ട് എഫ്. കെന്നഡി ജൂനിയര്‍ പ്രസിഡന്റ് സ്ഥാനാര്‍ത്ഥിത്വം പ്രഖ്യാപിച്ചു

റോബര്‍ട്ട് എഫ്. കെന്നഡി ജൂനിയര്‍ പ്രസിഡന്റ് സ്ഥാനാര്‍ത്ഥിത്വം പ്രഖ്യാപിച്ചു

ന്യൂയോര്‍ക് : പ്രസിഡന്റ് സ്ഥാനാർഥിയായിരിക്കെ 1968ൽ വെടിയേറ്റു മരിച്ച റോബർട്ട് എഫ്.കെന്നഡിയുടെ പുത്രൻ റോബർട്ട് എഫ് കെന്നഡി ജൂനിയർ 2024 പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ ഫെഡറൽ ഇലക്ഷൻ കമ്മീഷനിൽ റജിസ്റ്റർ ചെയ്തു. ഡെമോക്രാറ്റിക് പാർട്ടിയുടെ സ്ഥാനാർഥിയാവാനാണ് അദ്ദേഹം ശ്രമിക്കുക.

പരിസ്ഥിതി അഭിഭാഷകനും വാക്സിന്‍ വിരുദ്ധ പ്രവര്‍ത്തകനുമാണ്. റോബര്‍ട്ട് എഫ്. കെന്നഡിയുടെ തിരെഞ്ഞെടുപ്പ്  പ്രചാരണ കമ്മറ്റി  ട്രഷറര്‍ ജോണ്‍ ഇ സള്ളിവനാണ് ബുധനാഴ്ച വാര്‍ത്ത സ്ഥിരീകരിച്ചത്. പ്രസിഡന്റ് തെരഞ്ഞെടുപ്പിനെ കുറിച്ച് ആലോചിക്കുന്നതായി കെന്നഡി കഴിഞ്ഞ മാസം ട്വീറ്റ് ചെയ്തിരുന്നു.

വധിക്കപ്പെട്ട പ്രസിഡന്റ് ജോൺ കെന്നഡിയുടെയോ അദ്ദേഹത്തിന്റെ സഹോദരനായിരുന്ന സ്വന്തം പിതാവിന്റെയോ തിളക്കം രാഷ്ട്രീയത്തിൽ നേടാൻ കഴിഞ്ഞിട്ടില്ലെങ്കിലും റോബർട്ട് എഫ്. കെന്നഡി ജൂനിയറിനു കുടുംബത്തിന്റെ മികവും രക്തസാക്ഷിത്വ പരിവേഷവും സഹായകമാവാം. എന്നാൽ പ്രസിഡന്റ് ബൈഡനോ വൈസ് പ്രസിഡന്റ് കമല ഹാരിസോ പോലുള്ള പ്രബല സ്ഥാനാർഥികളെ തോൽപ്പിച്ച് പാർട്ടി സ്ഥാനാർഥിയാവാൻ കഴിയുന്ന കരുത്ത് അദ്ദേഹത്തിനുണ്ടെന്നു രാഷ്ട്രീയ നിരീക്ഷകർ കരുതുന്നില്ല.

ജോൺ കെന്നഡിക്കും റോബർട്ട് കെന്നഡിക്കും ശേഷം അവരുടെ സഹോദരൻ എഡ്‌വേഡ്‌ കെന്നഡി മത്സരിച്ചെങ്കിലും അദ്ദേഹം പ്രൈമറികളിൽ ജിമ്മി കാർട്ടറോടു പരാജയപ്പെട്ടിരുന്നു.

ഗ്രന്ഥകാരി മെറിയാൻ വില്യംസൺ ആണ് ഡെമോക്രാറ്റിക് മത്സരത്തിൽ പ്രവേശിച്ചിട്ടുള്ള മറ്റൊരു സ്ഥാനാർഥി.

വാക്‌സിൻ നൽകുന്നതിനെ എതിർക്കുന്ന കെന്നഡി ജൂനിയർ അതിനായുള്ള പോരാട്ടത്തിൽ ചിൽഡ്രൻസ് ഹെൽത്ത് ഡിഫെൻസ് എന്ന സംഘടനയുണ്ടാക്കി. മഹാമാരിക്കാലത്തു അദ്ദേഹം വാക്‌സിനുകൾക്കു എതിരെ തുടർച്ചയായി പൊരുതി. പകർച്ച വ്യാധി വിദഗ്ദൻ ആന്തണി ഫൗച്ചിയെ ‘ഫാസിസ്റ്’ എന്നു വിളിച്ചു.

കൊറോണയെ കുറിച്ചും വാക്‌സിനുകളെ കുറിച്ചും വിവാദങ്ങൾ ഉന്നയിച്ച അദ്ദേഹത്തിന്റെ അക്കൗണ്ട് 2021 ൽ ഇൻസ്റ്റാഗ്രാം അടച്ചു പൂട്ടി.

അമേരിക്കയുടെ ജനാധിപത്യം പുനഃസ്ഥാപിക്കാൻ പ്രസിഡന്റ് സ്ഥാനത്തേക്കു മത്സരിക്കുമെന്നു കെന്നഡി നേരത്തെ പറഞ്ഞിരുന്നു. ഭരണകൂടവും കോർപറേറ്റ് ശക്തികളും തമ്മിലുള്ള ബന്ധം അവസാനിപ്പിക്കുമെന്ന് അദ്ദേഹം വാഗ്ദാനം ചെയ്തു.

മുന്‍ ന്യൂയോര്‍ക്ക് സെനറ്ററും യുഎസ് അറ്റോര്‍ണി ജനറലും കൊല്ലപ്പെട്ട 1968ലെ പ്രസിഡന്റ് സ്ഥാനാര്‍ത്ഥിയുമായിരുന്നു  റോബര്‍ട്ട് എഫ്. കെന്നഡി, 69.

പരിസ്ഥിതി അഭിഭാഷകനെന്ന നിലയില്‍, കെന്നഡി ഹഡ്‌സണ്‍ നദി ശുചീകരണത്തിന് നേതൃത്വം നല്‍കിയ ഒരു ഗ്രൂപ്പിനൊപ്പം പ്രവര്‍ത്തിച്ചു. നാച്ചുറല്‍ റിസോഴ്സ് ഡിഫന്‍സ് കൗണ്‍സിലിനായി പ്രവര്‍ത്തിച്ച അദ്ദേഹം ഒരു പരിസ്ഥിതി നിയമ സ്ഥാപനത്തിന്റെ സഹസ്ഥാപകനായി.

റിപ്പബ്ലിക്കന്‍ പക്ഷത്ത്, മുന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്  മുന്‍ യുഎന്‍ അംബാസഡര്‍ നിക്കി ഹേലി, മുന്‍ അര്‍ക്കന്‍സാസ് ഗവര്‍ണര്‍ ആസാ ഹച്ചിന്‍സണ്‍, സംരംഭകന്‍ വിവേക് രാമസ്വാമി എന്നിവരും മത്സരരംഗത്തുണ്ട്. ഫ്‌ലോറിഡ ഗവര്‍ണര്‍ റോണ്‍ ഡിസാന്റിസും മുന്‍ വൈസ് പ്രസിഡന്റ് മൈക്ക് പെന്‍സും ഉള്‍പ്പെടെയുള്ള പ്രശസ്തരായ മത്സരാര്‍ത്ഥികള്‍ ഇതുവരെ നിലപാടുകള്‍ പരസ്യമാക്കിയിട്ടില്ല.

Robert Kennedy Jr enters presidential race

മുന്‍ ന്യൂയോര്‍ക്ക് സെനറ്ററും യുഎസ് അറ്റോര്‍ണി ജനറലും കൊല്ലപ്പെട്ട 1968ലെ പ്രസിഡന്റ് സ്ഥാനാര്‍ത്ഥിയുമായ റോബര്‍ട്ട് എഫ്. കെന്നഡിയുടെ മകനും അന്തരിച്ച പ്രസിഡന്റ് ജോണ്‍ എഫ്. കെന്നഡിയുടെ മരുമകനുമാണ് 69 കാരനായ റോബര്‍ട്ട് എഫ്. കെന്നഡി ജൂനിയര്‍.

വാക്‌സിന്‍ വിരുദ്ധ പ്രവര്‍ത്തകനും, വാക്‌സിന്‍ വിരുദ്ധ സംഘടനയായ ചില്‍ഡ്രന്‍സ് ഹെല്‍ത്ത് ഡിഫന്‍സിന്റെ ചെയര്‍മാനുമായ കെന്നഡി, 2024-ലെ പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ മത്സരത്തില്‍ ഔദ്യോഗികമായി പ്രവേശിക്കുന്ന രണ്ടാമത്തെ ഡെമോക്രാറ്റാണ്. എഴുത്തുകാരി മരിയാന്‍ വില്യംസണ്‍ മാര്‍ച്ചില്‍ തന്റെ സ്ഥാനാര്‍ത്ഥിത്വം  പ്രഖ്യാപിച്ചിരുന്നു. മുന്‍ പരിസ്ഥിതി അഭിഭാഷകനായ കെന്നഡി, വാക്സിന്‍ വിരുദ്ധ പ്രസ്ഥാനത്തില്‍ ദീര്‍ഘകാലമായി നേതൃത്വം നല്‍കിവരുന്നു.

കെന്നഡി  കൊറോണ വൈറസ് വാക്‌സിനിനെതിരെയും  ആഞ്ഞടിച്ചു, കൂടാതെ ഫെഡറല്‍ ഗവണ്‍മെന്റ് പാന്‍ഡെമിക് കൈകാര്യം ചെയ്യുന്നതിനെ വിമര്‍ശിക്കുകയും ചെയ്തിരുന്നു. ഒരു പരിസ്ഥിതി അഭിഭാഷകനെന്ന നിലയില്‍, കെന്നഡി ഹഡ്‌സണ്‍ നദി ശുചീകരണത്തിന് നേതൃത്വം നല്‍കിയ ഒരു ഗ്രൂപ്പിനൊപ്പം പ്രവര്‍ത്തിച്ചു. നാച്ചുറല്‍ റിസോഴ്സ് ഡിഫന്‍സ് കൗണ്‍സിലിനായി പ്രവര്‍ത്തിച്ച അദ്ദേഹം ഒരു പരിസ്ഥിതി നിയമ സ്ഥാപനത്തിന്റെ സഹസ്ഥാപകനായി.

റിപ്പബ്ലിക്കന്‍ പക്ഷത്ത്, മുന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്  മുന്‍ യുഎന്‍ അംബാസഡര്‍ നിക്കി ഹേലി, മുന്‍ അര്‍ക്കന്‍സാസ് ഗവര്‍ണര്‍ ആസാ ഹച്ചിന്‍സണ്‍, സംരംഭകന്‍ വിവേക് രാമസ്വാമി എന്നിവരും മത്സരരംഗത്തുണ്ട്, ഫ്‌ലോറിഡ ഗവര്‍ണര്‍ റോണ്‍ ഡിസാന്റിസും മുന്‍ വൈസ് പ്രസിഡന്റ് മൈക്ക് പെന്‍സും ഉള്‍പ്പെടെയുള്ള പ്രശസ്തരായ മത്സരാര്‍ത്ഥികള്‍ ഇതുവരെ നിലപാടുകള്‍ പരസ്യമാക്കിയിട്ടില്ല.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular