Sunday, May 19, 2024
HomeUSAകലാമണ്ഡലം ചാരു അഗരുവിന് ഡോക്ടറേറ്റ്

കലാമണ്ഡലം ചാരു അഗരുവിന് ഡോക്ടറേറ്റ്

വിശാഖപട്ടണം ഗീതം യൂണിവേഴ്സിറ്റിയിൽ
പെർഫോമിംഗ് ആർട്ട്സ്
വിഭാഗത്തിൽ അസിസ്റ്റൻറ് പ്രൊഫസറായി
സേവനമനുഷ്ഠിക്കുന്ന ശ്രീ
കലാമണ്ഡലം ചാരു അഗരുവിന് തിയേറ്റർ ആർട്ട്
സിൽ കോഴിക്കോട്‌ സർവകലാശാലയിൽ നിന്നും ഡോക്ടറേറ്റ് ലഭിച്ചു.
ഇന്ന് അന്യൻ നിന്നു പോവുന്ന കലയായ ചാക്യാർ
കൂത്തും കൂടിയാട്ടവും കുറഞ്ഞുവരുന്ന ഈ
കാലത്തും സംസ്കൃതഭാഷയിൽ അധിഷ്ഠിതമായ
കഥകളെ ആസ്പദമാക്കി കേരളത്തിൽ ഇത്
അവതരിപ്പിക്കുവാനും പുതു തലമുറയെ
കൂത്തിലേക്കും കൂടിയാട്ടത്തിലേക്കും
ആകർഷിക്കുവാനും ഡോക്ടർ ചാരു അഗരു
കാണിക്കുന്ന ആത്മാർഥത അല്ലങ്കിൽ വ്യഗ്രത
അഭിനന്ദനീയം തന്നെ,
തികച്ചും ക്ഷേത്രകലയായ ചാക്യാർകൂത്തും
കൂടിയാട്ടവും മണിമാധവ ചാക്യാരെപ്പോലെ
പകർന്നാടിയ മഹാരഥന്മാരുടെ ഓർമ്മക്ക് ഒരു
പുതുജീവനും മാനവും നൽകുവാൻ കലാമണ്ടലം
ഡോ ചാരു അഗരുവിനെപ്പോലെയുള്ള
യുവകലാകാരന്മാർ
പണിപ്പെടുന്നതിനെ നമുക്ക് അഭിനന്ദിക്കാം,
അല്ലങ്കിൽ ഒരു പകരക്കാരനാവാൻ ഡോക്ടർ ചാരുവിനു
കഴിയുമെന്ന് നമുക്ക് ആശിക്കാം.
റിട്ടയേർഡ്സ് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇൻഡ്യ
അസിസ്റ്റൻ്റ് മാനേജർ ജലജ വാസുദേവൻ്റേയും
റിട്ടയേർസ് അദ്ധ്യാപകനും കവിയുമായ ആര്യാട്

വാസുദേവൻ്റെ യും പുത്രനാണ്. നർത്തകിയും
സിനിമ -ടി.വി താരം ദേവി ചന്ദനസഹോദരിയും
പ്രശസ്ത പിന്നണിഗായകൻ കിഷോർവർമ
സഹോദരീ ഭർത്താവും
തൃശൂർ സ്കൂൾ ഓഫ് ഡ്രാമ ഗവേഷണ വിദ്യാർത്ഥിനി
ആർച്ചാലക്ഷ്മിഭാര്യയുമാണ്.

ശങ്കരൻകുട്ടി

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular