Sunday, May 19, 2024
HomeIndia'വിദ്യാഭ്യാസമില്ലാത്ത പ്രധാനമന്ത്രി രാജ്യത്തിന് ആപത്ത്': ജയിലില്‍ നിന്നും മനീഷ് സിസോദിയയുടെ കത്ത്

‘വിദ്യാഭ്യാസമില്ലാത്ത പ്രധാനമന്ത്രി രാജ്യത്തിന് ആപത്ത്’: ജയിലില്‍ നിന്നും മനീഷ് സിസോദിയയുടെ കത്ത്

ന്യൂഡല്‍ഹി : പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വിദ്യാഭ്യാസമില്ലായ്മ ആപത്താണെന്ന് രാജ്യത്തെ ജനങ്ങള്‍ക്ക് എഴുതിയ തുറന്ന കത്തില്‍ ഡല്‍ഹി മുന്‍ ഉപമുഖ്യമന്ത്രിയും എഎപി നേതാവുമായ മനീഷ് സിസോദിയ.

ഇന്നത്തെ യുവ തലമുറ ഒരുപാട് സ്വപ്‌നങ്ങള്‍ ഉള്ളവരാണ്. ലോകത്തെ ജയിക്കാന്‍ ആഗ്രഹിക്കുന്നവരാണ്. ശാസ്ത്ര-സാങ്കേതിക രംഗത്ത് വിപ്ലവം സൃഷ്ടിക്കാന്‍ ആഗ്രഹിക്കുന്നവരാണ്. വിദ്യാഭ്യാസം ഇല്ലെന്നത് ഒരു അലങ്കാരമായി കൊണ്ടുനടക്കുന്ന നമ്മുടെ പ്രധാനമന്ത്രിക്ക് എങ്ങനെ പുതുതലമുറയുടെ സ്വപ്‌നങ്ങള്‍ നിറവേറ്റാന്‍ സാധിക്കുമെന്ന് സ്വന്തം കൈപ്പടയില്‍ എഴുതിയ കത്തില്‍ അദ്ദേഹം ചോദിച്ചു.

തനിക്ക് വിദ്യാഭ്യാസമില്ലെന്ന് വളരെ അഭിമാനത്തോടെ പ്രധാനമന്ത്രി മോദി പറയുന്ന ഒരു വീഡിയോയില്‍ അടുത്തിടെ കണ്ടു. തന്റെ ഗ്രാമത്തില്‍ താന്‍ മാത്രമാണ് സ്‌കൂളില്‍ പോയതെന്നും അദ്ദേഹം അതില്‍ പറയുന്നുണ്ട്. അക്ഷരാഭ്യാസമില്ലായെന്ന് പറയുന്നത് അഭിമാനിക്കേണ്ട കാര്യമാണോ? കുറഞ്ഞ വിദ്യാഭ്യാസം അഭിമാനമായി കൊണ്ടു നടക്കുന്ന ഒരു പ്രധാനമന്ത്രിക്ക് ഒരിക്കലും രാജ്യത്തെ കുട്ടികള്‍ക്ക് നല്ല വിദ്യാഭ്യാസം നല്‍കാന്‍ കഴിയില്ല.

കഴിഞ്ഞ കുറച്ച്‌ വര്‍ഷങ്ങള്‍ക്കിടെ രാജ്യത്ത് പൂട്ടിപ്പോയത് 60,000 സ്‌കൂളുകളാണ്. സര്‍ക്കാര്‍ വിദ്യാഭ്യാസത്തിനല്ല പ്രാഥമിക പരിഗണന കൊടുക്കുന്നത് എന്നല്ലേ ഇതിനര്‍ഥം. കുട്ടികള്‍ക്ക് നല്ല വിദ്യാഭ്യാസം കൊടുത്തില്ലെങ്കില്‍ എങ്ങനെ നമ്മുടെ രാജ്യം പുരോഗമിക്കുമെന്നും അദ്ദേഹം പറഞ്ഞു.

ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളാണ് സിസോദിയയുടെ കത്ത് ട്വിറ്ററിലൂടെ പങ്കുവെച്ചത്. വിവരാവകാശ നിയമപ്രകാരം മോദിയുടെ വിദ്യാഭ്യാസ യോഗ്യത അന്വേഷിച്ച അരവിന്ദ് കെജ്‌രിവാളിന് 25,000 രൂപ കോടതി പിഴ ചുമത്തിയിരുന്നു. ഡല്‍ഹി മദ്യനയ കേസില്‍ ഫ്രെബുവരി 26നാണ് സിബിഐ മനീഷ് സിസോദിയയെ അറസ്റ്റ് ചെയ്യുന്നത്. മാര്‍ച്ച്‌ 31ന് വിചാരണ കോടതി അദ്ദേഹത്തിന്റെ ജാമ്യാപേക്ഷ തള്ളി. തീഹാര്‍ ജയിലിലാണ് ഇപ്പോള്‍ അദ്ദേഹം കഴിയുന്നത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular