Sunday, May 19, 2024
HomeUSAചില യുഎസ് വിദ്യാഭ്യാസ വിസകൾ ഇപ്പോൾ 365 ദിവസം മുൻപു കിട്ടുമെന്നു ഡി ഓ എസ്

ചില യുഎസ് വിദ്യാഭ്യാസ വിസകൾ ഇപ്പോൾ 365 ദിവസം മുൻപു കിട്ടുമെന്നു ഡി ഓ എസ്

യുഎസ് സ്റുഡന്റ്‌ വിസ 365 ദിവസം മുൻപു വരെ ഇപ്പോൾ നൽകുമെന്നു വിദേശകാര്യ വകുപ്പ് (ഡി ഓ എസ്) അറിയിച്ചു. എഫ്, എം വിസാ അപേക്ഷകർക്കാണ്‌ ഈ ആനുകൂല്യം.

അവർ ചേരുന്ന പ്രോഗ്രാം ആരംഭിക്കുന്നതിന് 365 ദിവസം മുൻപ് വിസ കിട്ടുന്നതാണ്. മുൻപ് 120 ദിവസം എന്നതായിരുന്നു ചട്ടം.

ഇന്റർവ്യൂ വൈകുന്നതു കൊണ്ടു ചില യുഎസ് കോൺസലിറ്റുകളിൽ ഈ വിസകൾ നൽകാൻ ഏറെ സമയമെടുക്കുന്നു എന്ന പരാതി ഉണ്ടായിരുന്നു. ആ താമസം ഒഴിവാക്കാൻ ഡി ഓ എസ് നേരിട്ടുള്ള ഇന്റർവ്യൂ പല അപേക്ഷകർക്കും നിർത്തലാക്കി.

എന്നാൽ നേരിട്ടുള്ള ഇന്റർവ്യൂ ഒഴിവാക്കാൻ കഴിയാത്ത ചില അപേക്ഷകളുണ്ട്. അവയിൽ തീരുമാനം വൈകിയിരുന്നു. ഇന്റർവ്യൂ നൽകുന്നത് ചിലപ്പോൾ മാസങ്ങൾ കഴിഞ്ഞാണ് എന്ന പരാതി ഉയർന്നു.

പുതിയ നയം അനുസരിച്ചു പ്രോഗ്രാം തുടങ്ങുന്നതിനു ഒരു വർഷം മുൻപ് അപേക്ഷകനു വിസ സ്റ്റാമ്പ് ആവശ്യപ്പെടാം. എന്നാൽ അത്രയും നേരത്തെ യുഎസിൽ പ്രവേശിക്കാൻ കഴിയില്ല.  പ്രോഗ്രാം തുടങ്ങുന്നതിനു 30 ദിവസം മുൻപ് പ്രവേശിക്കാം എന്നാണ് ചട്ടം.

Certain student visas available one year in advance

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular