Sunday, May 19, 2024
HomeKeralaകുനിയില്‍ ഇരട്ടക്കൊലക്കേസില്‍ 12 മുസ്ലീം ലീഗ് പ്രവര്‍ത്തകര്‍ കുറ്റക്കാര്‍

കുനിയില്‍ ഇരട്ടക്കൊലക്കേസില്‍ 12 മുസ്ലീം ലീഗ് പ്രവര്‍ത്തകര്‍ കുറ്റക്കാര്‍

ഞ്ചേരി : കുനിയില്‍ ഇരട്ടക്കൊലക്കേസില്‍ 12 മുസ്ലീം ലീഗ് പ്രവര്‍ത്തകര്‍ കുറ്റക്കാരാണെന്നു കോടതിയുടെ കണ്ടെത്തല്‍.

ഒന്നു മുതല്‍ 11 വരെ പ്രതികളും 18ാം പ്രതിയും ആണ് കുറ്റക്കാരാണെന്ന് മഞ്ചേരി മൂന്നാം അതിവേഗ സെഷന്‍സ് കോടതി ജഡ്ജി ടി എച്ച്‌ രജിത വിധിച്ചത്. കുനിയില്‍ കുറുവാടന്‍ മുക്താര്‍, കോഴിശ്ശേരിക്കുന്നത് റാഷിദ്, സുഡാനി റഷീദ്, ചോലയില്‍ ഉമ്മര്‍, മുഹമ്മദ് ഷരീഫ്, കുറുമാടന്‍ അബ്ദുുള്‍ അലി തുടങ്ങി 22 പേരാണ് കേസില്‍ പ്രതികളായിരുന്നത്.

2012 ജൂണ്‍ 10നാണ് കേസിനാസ്പദമായ സംഭവം. ലീഗ് പ്രവര്‍ത്തകന്‍ ആയിരുന്ന അതീഖ് റഹ്മാന്‍ വധക്കേസില്‍ പ്രതിചേര്‍ക്കപ്പെട്ട കൊളക്കാടന്‍ അബൂബക്കര്‍ (കുഞ്ഞാപ്പു), സഹോദരന്‍ അബ്ദുള്‍ കലാം ആസാദ് എന്നിവരെ മുഖംമൂടി ധരിച്ചെത്തിയ മുസ്ലിംലീഗുകാര്‍ നടുറോഡില്‍ വെട്ടിക്കൊലപ്പെടുത്തിയെന്നാണ് കേസ്.

ദൃക്സാക്ഷികളുള്‍പ്പെടെ 364 സാക്ഷികളാണുള്ളത്. 273 സാക്ഷികളെ വിസ്തരിച്ചു. സംഭവം നടന്ന സ്ഥലം വീഡിയോ വഴി പ്രദര്‍ശിപ്പിച്ചു. 100 തൊണ്ടിമുതലുകള്‍ കോടതിയില്‍ ഹാജരാക്കി.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular