Monday, May 20, 2024
HomeIndiaമുകുള്‍ റോയ് വീണ്ടും ബി.ജെ.പിയിലേക്ക്; അമിത് ഷായെ കാണും

മുകുള്‍ റോയ് വീണ്ടും ബി.ജെ.പിയിലേക്ക്; അമിത് ഷായെ കാണും

കൊല്‍ക്കത്ത : തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് മുകുള്‍ റോയ് വീണ്ടും ബി.ജെ.പിയിലേക്ക് പോകുന്നു. ഉടന്‍ ബി.ജെ.പിയില്‍ ചേരുമെന്നതിന്റൈ സൂചന അദ്ദേഹം തന്നെയാണ് നല്‍കിയത്.

കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, ബി.ജെ.പി ദേശീയ അധ്യക്ഷന്‍ ജെ.പി. നദ്ദ എന്നിവരുമായി കൂടിക്കാഴ്ച നടത്തും. ഡല്‍ഹിയില്‍ ബംഗാളി വാര്‍ത്ത ചാനലിനോട് സംസാരിക്കുന്നതിനിടെയാണ് ബി.ജെ.പിയിലേക്ക് പോകുന്ന സൂചന നല്‍കിയത്.

‘ഞാന്‍ ബി.ജെ.പി പ്രതിനിധിയാണ്. ബി.ജെ.പിക്കൊപ്പം നില്‍ക്കാനാണ് ആഗ്രഹിക്കുന്നത്. ഇതില്‍ തന്നെ നില്‍ക്കാനുള്ള സംവിധാനങ്ങള്‍ പാര്‍ട്ടി ചെയ്യുന്നുണ്ട്. അമിത് ഷായെ കാണും. ജെ.പി നദ്ദയുമായും കൂടിക്കാഴ്ച നടത്തും’ ബംഗാളി വാര്‍ത്താ ചാനലിന് നല്‍കിയ അഭിമുഖത്തില്‍ മുകുള്‍ റോയ് പറഞ്ഞു.

കഴിഞ്ഞ ദിവസം മുകുള്‍ റോയിയെ കാണാനില്ലെന്ന പരാതിയുമായി മകന്‍ സുഭ്രഗ്ഷു റോയി രംഗത്തെത്തിയിരുന്നു. ഡല്‍ഹിയിലേക്ക് പുറപ്പെട്ട പിതാവിനെ കുറിച്ച്‌ യാതൊരു വിവരവുമില്ലെന്നായിരുന്നു പരാതി. പിന്നാലെയാണ് അദ്ദേഹം ഡല്‍ഹിയില്‍ എത്തിയതായുള്ള വാര്‍ത്തകള്‍ പുറത്തുവന്നത്.

മുകുള്‍ റോയ് പറഞ്ഞു. ബി.ജെ.പി വൃത്തികെട്ട രാഷ്ട്രീയം കളിക്കുകയാണെന്ന് ടി.എം.സി നേതാവ് സോവന്ദേബ് ചതോപാധ്യായ കുറ്റപ്പെടുത്തി. തൃണമൂല്‍ കോണ്‍ഗ്രസ് സ്ഥാപകന്‍ കൂടിയായ മുകുള്‍ റോയ് മമതയുമായുള്ള അഭിപ്രായ ഭിന്നതയെ തുടര്‍ന്ന് 2017ല്‍ ബി.ജെ.പിയില്‍ ചേര്‍ന്നിരുന്നു. 2020ല്‍ ബി.ജെ.പിയുടെ ദേശീയ വൈസ് പ്രസിഡന്റായി ചുമതല ഏറ്റെടുത്തു. തുടര്‍ന്ന് 2021ല്‍ നിയമസഭാ തെരഞ്ഞെടുപ്പിന് ശേഷം റോയ് വീണ്ടും തൃണമൂലില്‍ എത്തുകയായിരുന്നു. എം.എല്‍.എ സ്ഥാനം രാജിവെക്കാതെയായിരുന്നു മുകുള്‍ റോയ് തൃണമൂലിലേക്ക് തിരിച്ചെത്തിയത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular