Friday, May 17, 2024
HomeUSAബി.ജെ.പി യെദിയൂരപ്പയെ മാനസികമായി പീഡിപ്പിച്ചു: അദ്ദേഹത്തിന്റെ കണ്ണീര്‍ തെരുവുകളില്‍ വീണു -ശിവകുമാര്‍

ബി.ജെ.പി യെദിയൂരപ്പയെ മാനസികമായി പീഡിപ്പിച്ചു: അദ്ദേഹത്തിന്റെ കണ്ണീര്‍ തെരുവുകളില്‍ വീണു -ശിവകുമാര്‍

ബംഗളൂരു : കര്‍ണാടകയിലെ ബി.ജെ.പി നേതൃത്വം ബി.എസ് യെദിയൂരപ്പയെ സമ്മര്‍ദത്തിലാക്കിയെന്ന് കര്‍ണാടക പ്രദേശ് കോണ്‍ഗ്രസ് കമ്മിറ്റി അധ്യക്ഷന്‍ ഡി.കെ ശിവകുമാര്‍.

യെദിയൂരപ്പയെ ബി.ജെ.പി പീഡിപ്പിച്ചത് രഹസ്യമല്ലെന്നും ശിവകുമാര്‍ പറഞ്ഞു. ബംഗളൂരുവില്‍ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ഒരു ചര്‍ച്ചയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

കര്‍ണാടക രാജ്യത്തിന്റെ അഴിമതിയുടെ തലസ്ഥാനമായി മാറിയെന്നും ഇതിനെ പ്രതിരോധിക്കാന്‍ പ്രധാനമന്ത്രി എന്താണ് ചെയ്തതെന്നും അദ്ദേഹം ചോദിച്ചു. പ്രധാനമന്ത്രി വരികയും പ്രസംഗിക്കുകയും ചെയ്യുന്നു. അദ്ദേഹത്തെ പ്രസംഗിക്കാന്‍ അനുവദിക്കുക. മോദിക്ക് കര്‍ണാടകയിലെ അഴിമതി തടയാനാവില്ലെന്നും ശിവകുമാര്‍ പറഞ്ഞു. സര്‍ക്കാര്‍ കരാറുകള്‍ നേടാന്‍ ഇപ്പോഴും 40 ശതമാനം കമീഷന്‍ കൊടുക്കണമെന്നും അദ്ദേഹം ആരോപിച്ചു.

കര്‍ണാടകയില്‍ ഭരണവിരുദ്ധ വികാരം നേരിടുന്ന ബി.ജെ.പിയെ സംബന്ധിച്ചടുത്തോളം നിര്‍ണായകമാണ് യെദിയൂരപ്പയുടെ സാന്നിധ്യം. ലിംഗായത് വോട്ടുകളില്‍ സ്വാധീനമുള്ള യെദിയൂരപ്പ ഇടഞ്ഞാല്‍ അത് ബി.ജെ.പിയുടെ തെരഞ്ഞെടുപ്പ് സാധ്യതകളെ ബാധിക്കുമെന്നാണ് വിലയിരുത്തല്‍.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular