Saturday, May 18, 2024
HomeUSAന്യൂ ജേഴ്‌സിയിൽ ജനുവരി മുസ്ലിം പൈതൃക മാസമായി ആചരിക്കുമെന്നു ഗവർണർ പ്രഖ്യാപിച്ചു

ന്യൂ ജേഴ്‌സിയിൽ ജനുവരി മുസ്ലിം പൈതൃക മാസമായി ആചരിക്കുമെന്നു ഗവർണർ പ്രഖ്യാപിച്ചു

യുഎസ് ചരിത്രത്തിൽ പുതിയ അധ്യായം എഴുതിച്ചേർത്തു കൊണ്ട്, ന്യൂ ജേഴ്‌സിയിൽ ജനുവരി മുസ്ലിം പൈതൃക മാസമായി ആചരിക്കുമെന്നു  ഗവർണർ ഫിൽ മർഫി പ്രഖ്യാപിച്ചു.

മുസ്ലിം ആചാരങ്ങളെയും സമുദായത്തിന്റെ സംഭവനകളെയും കുറിച്ച് ധാരണ ഉണ്ടാക്കാനും ആദരം ലഭ്യമാക്കാനും അത് ഉപകരിക്കും.

സമുദായ നേതാക്കൾ തീരുമാനത്തെ പ്രകീർത്തിച്ചു. രാജ്യത്തു ഏറ്റവുമധികം മുസ്ലിംകളുള്ള സംസ്ഥാനമാണ് ന്യൂ ജേഴ്സിയെന്നു അവർ ചൂണ്ടിക്കാട്ടി. അമേരിക്കൻ മുസ്ലിംസ് ഫോർ ഡെമോക്രസിയുടെ പ്രവർത്തകൻ സായ്‌നാബ് സായിദ് പറഞ്ഞു: “ഞങ്ങളുടെ സമുദായത്തെ ശരിയായി ചിത്രീകരിക്കുന്ന ഒരു മാസം ഉണ്ടാവുന്നതു സന്തോഷകരമാണ്.”

പ്രിൻസ്റ്റണിൽ ഗവർണറുടെ ഔദ്യോഗിക വസതിയിൽ ഈദ് അൽ ഫിത്തർ ആഘോഷത്തിനിടയിലാണ് മർഫി പ്രഖ്യാപനത്തിൽ ഒപ്പു വച്ചത്.  “ന്യൂ ജേഴ്സിക്കു അതിന്റെ നാനാത്വത്തിൽ അഭിമാനമുണ്ട്,” അദ്ദേഹം പറഞ്ഞു. “സംസ്ഥാനത്തിന്റെ വളർച്ചയ്ക്കു മുസ്ലിങ്ങൾ നൽകിയിട്ടുള്ള സംഭാവനകൾ നമ്മൾ തുടർന്നും ഓർക്കേണ്ടതുണ്ട്.”

മുസ്ലിം പൈതൃക മാസം ആചരിക്കാനുള്ള നിർദേശം നേരത്തെ സാമാജികർ ഒന്നായി അംഗീകരിച്ചിരുന്നു. ആഘോഷങ്ങളും വിദ്യാഭ്യാസ പരിപാടികളൂം ആചരണത്തിന്റെ ഭാഗമായി ഉണ്ടാവണമെന്നു അവർ നിർദേശിച്ചു.

ന്യൂ ജേഴ്സിയിൽ 300,000 മുസ്ലിങ്ങളുണ്ട്. ജനസംഖ്യയുടെ 3%.

Gov. Phil Murphy declares Muslim Heritage Month in  NJ

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular