Sunday, May 19, 2024
HomeUSAഇന്ത്യൻ കമ്പനികളുടെ നിക്ഷേപം യുഎസിൽ കുത്തനെ ഉയർന്നു; ഏറ്റവും മുന്നിൽ ടെക്സസ്

ഇന്ത്യൻ കമ്പനികളുടെ നിക്ഷേപം യുഎസിൽ കുത്തനെ ഉയർന്നു; ഏറ്റവും മുന്നിൽ ടെക്സസ്

യുഎസിൽ ഇന്ത്യൻ കമ്പനികളുടെ നിക്ഷേപം 2020ൽനു ശേഷം ഇരട്ടിയോളം എത്തിയെന്നു കോൺഫെഡറേഷൻ ഓഫ് ഇന്ത്യൻ ഇൻഡസ്ട്രി പ്രസിദ്ധീകരിച്ച റിപ്പോർട്ടിൽ പറയുന്നു. ഏറ്റവുമധികം നിക്ഷേപം എത്തിയത് ടെക്സസിലാണ്.

യുഎസിൽ നിക്ഷേപിക്കുന്ന ഇന്ത്യൻ കമ്പനികളിൽ പുതുതായി എട്ടെണ്ണം കൂടി വന്നു: 155 ൽ നിന്ന് 163 ലേക്കു വർധന. മൊത്തം നിക്ഷേപം 2020ൽ $22 ബില്യൺ ആയിരുന്നെങ്കിൽ 2023ൽ അത് $40 ബില്യൺ ആയി.

ഇന്ത്യയിലെ യുഎസ് നിക്ഷേപം  $59.1ൽ നിൽക്കുന്നു.

യുഎസിൽ നിക്ഷേപിക്കുന്ന ഇന്ത്യൻ കമ്പനികളിൽ മഹിന്ദ്ര, ടാറ്റ സൺസ്, ടാറ്റ കൺസൾട്ടൻസി സർവീസസ്,  ഇൻഫോസിസ്, വെൽസ്പൺ എന്നിവ 50 സംസ്ഥാനങ്ങളിലും ഡിസി യിലും പോർട്ടോ റിക്കോയിലും വ്യാപിച്ചു കിടക്കുന്നു. 40 സംസ്ഥാനങ്ങളിൽ ഇവർക്കു പ്രയോജനപ്രദമായ നിക്ഷേപം ഉണ്ട്. അവർ ഒന്നിച്ചു 425,000 പേർക്കു ജോലി നൽകിയിട്ടുമുണ്ട്.

ഇന്ത്യൻ അംബാസഡർ തരൺജീത് സിംഗ് സന്ധു പറഞ്ഞു: “യുഎസിൽ സഞ്ചരിക്കുമ്പോൾ ഇന്ത്യൻ കമ്പനികൾ വരുത്തിയ മാറ്റങ്ങൾ കണ്ടു ഞാൻ അത്ഭുതപ്പെട്ടിട്ടുണ്ട്. അവർ തൊഴിൽ നൽകുന്നു, പണമിറക്കുന്നു, പുരോഗതി കൊണ്ടു വരുന്നു. മാത്രമല്ല, പ്രാദേശിക സമൂഹങ്ങളെ പിന്തുണയ്ക്കുകയും സ്കൂളുകളും യൂണിവേഴ്സിറ്റികളുമായി പങ്കാളിത്തം ഉറപ്പിക്കയും ചെയ്യുന്നു. വിജയം പങ്കു വയ്കാനുള്ളതാണെന്നു ഇന്ത്യ ഇപ്പോഴും വിശ്വസിക്കുന്നു. പങ്കു വയ്ക്കുന്നത് വിജയവുമാണ്.”

സെലക്ട്യുഎസ്എ യുടെ വാർഷിക സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു സന്ധു. ഇന്ത്യയിൽ നിന്നു 250 അംഗ ബിസിനസ് പ്രതിനിധി സംഘം സമ്മേളനത്തിനെത്തി.

ഇന്ത്യയിലെ നിയുക്ത അംബാസഡർ എറിക് ഗാർസെറ്റിയും പങ്കെടുത്തു.

നിക്ഷേപത്തിൽ ടെക്സസ് ഒന്നാമതു നിൽക്കുന്നു: $9.8 ബില്യൺ. രണ്ടാമതു ജോർജിയ — $7.5 ബില്യൺ. മറ്റു സംസ്ഥാനങ്ങൾ: ന്യൂ ജേഴ്‌സി $4.2 ബില്യൺ, ന്യൂ യോർക്ക് $2.1 ബില്യൺ, മാസച്യുസെറ്റ്സ് $1.4 ബില്യൺ.

Indian investments spiral in the US, Texas tops

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular