Sunday, May 19, 2024
HomeUSAബ്രിട്ടനിലെ പ്രാദേശിക കൗണ്‍സില്‍ തിരഞ്ഞെടുപ്പ്; പാരീഷ് കൗണ്‍സിലിലേക്ക് രണ്ട് മലയാളികള്‍ തിരഞ്ഞെടുക്കപ്പെട്ടു

ബ്രിട്ടനിലെ പ്രാദേശിക കൗണ്‍സില്‍ തിരഞ്ഞെടുപ്പ്; പാരീഷ് കൗണ്‍സിലിലേക്ക് രണ്ട് മലയാളികള്‍ തിരഞ്ഞെടുക്കപ്പെട്ടു

ലണ്ടന്‍ :  ബ്രിട്ടനിലെ പ്രാദേശിക കൗണ്‍സില്‍ തിരഞ്ഞെടുപ്പില്‍ പാരീഷ് കൗണ്‍സിലിലേക്ക് രണ്ട് മലയാളികള്‍ എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടു. പീറ്റര്‍ബൊറോ സിറ്റി കൗണ്‍സിലിന് കീഴിലുള്ള ബ്രിട്ടന്‍ പാരിഷ് കൗണ്‍സിലിലേക്കാണ് ഷാജി ചെറിയാന്‍, മാത്യു തോമസ് എന്നിവര്‍ തിരഞ്ഞെടുക്കപ്പെട്ടത്. ഇരുവരും നിലവില്‍ പാരീഷ് കൗണ്‍സില്‍ അംഗങ്ങള്‍ ആണ്. ഭരണപരമായി ഗവണ്‍മെന്റിന്റെ അടിസ്ഥാന തദ്ദേശ ഭരണസമിതിയായ ഇത്തരം സമിതികളിലേക്ക് ധാരാളം മലയാളികള്‍ കടന്നു വരുന്നുണ്ട്.

ആലപ്പുഴ ജില്ലയിലെ ചെങ്ങന്നൂര്‍ സ്വദേശിയാണ് പാലങ്ങാട്ട് വീട്ടില്‍ ഷാജി ചെറിയാന്‍. പീറ്റര്‍ബൊറോ സിറ്റി ഹോസ്പിറ്റല്‍ ഫാര്‍മസി വിഭാഗത്തില്‍ ജോലി ചെയ്യുന്നു. ഭാര്യ: ജിജി ഷാജി. മകള്‍: സാനിയ ഷാജി. പത്തനംതിട്ട ജില്ലയില്‍ തടിയൂര്‍ സ്വദേശിയാണ് ളാഹോത്ത് വീട്ടില്‍ മാത്യു തോമസ്. ടെലികോം കണ്‍സല്‍ട്ടന്‍സി കമ്പനിയില്‍ ജോലി ചെയ്യുന്നു. ഭാര്യ: മിനി മാത്യു. മക്കള്‍: ആല്‍വിന മാത്യു, ക്രിസ് മാത്യു. കേരളത്തിലെ ഗ്രാമപഞ്ചായത്തിന്റെ  മാതൃകയിലുള്ളതാണ് ബ്രിട്ടനിലെ പാരീഷ് കൗണ്‍സിലുകള്‍. ജനങ്ങളുടെ ആവശ്യങ്ങളും പരാതികളും സിറ്റി കൗണ്‍സിലിന്റെ ശ്രദ്ധയില്‍ കൊണ്ടുവരികയാണ് പാരീഷ് കൗണ്‍സിലിന്റെ പ്രധാന ഉത്തരവാദിത്തം.

സാമ്പത്തികം, പ്രകൃതി സംരക്ഷണം, പ്ലാനിങ്, വികസനം തുടങ്ങി കാര്യങ്ങളില്‍ തീരുമാനം എടുക്കുന്നതും അത് സിറ്റി കൗണ്‍സിലിന്റെ ശ്രദ്ധയില്‍ കൊണ്ടുവരുന്നതിന് നേതൃത്വം കൊടുക്കുന്നതും പാരീഷ് കൗണ്‍സിലാണ്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular