Sunday, May 19, 2024
HomeGulfബ്രിട്ടീഷ് പ്രധാനമന്ത്രിയുമായി കൂടികാഴ്ച നടത്തി അമീര്‍

ബ്രിട്ടീഷ് പ്രധാനമന്ത്രിയുമായി കൂടികാഴ്ച നടത്തി അമീര്‍

ദോ : ചാള്‍സ് രാജാവിന്റെ കിരീട ധാരണ ചടങ്ങില്‍ പങ്കെടുക്കാനായി ബ്രിട്ടനിലെത്തിയ ഖത്തര്‍ അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് ആല്‍ഥാനി പ്രധാനമന്ത്രി ഋഷി സുനകുമായി വെള്ളിയാഴ്ച കൂടിക്കാഴ്ച ‌നടത്തി.

ലണ്ടനില്‍ ബ്രിട്ടീഷ് പ്രധാനമന്ത്രിയുടെ ഔദ്യോഗിക വസതിയായ ഡൗണിങ് സ്ട്രീറ്റിലായിരുന്നു കൂടിക്കാഴ്ച. ഇരുരാജ്യങ്ങളും തമ്മിലുള്ള വിവിധ മേഖലകളിലെ സഹകരണം ചര്‍ച്ചയായി.

യുക്രെയ്ന് നല്‍കിയ പിന്തുണയിലും മേഖലയുടെ സുരക്ഷയിലും പ്രതിരോധ സംവിധാനങ്ങളിലുമുള്ള സഹകരണത്തില്‍ ഋഷി സുനക് സന്തോഷം പ്രകടിപ്പിച്ചു. ഖത്തര്‍ ലോകകപ്പിന് ബ്രിട്ടന്റെ പിന്തുണക്ക് അമീര്‍ നന്ദി പറഞ്ഞു. ശനിയാഴ്ച രാവിലെ ആരംഭിക്കുന്ന ചാള്‍സ് മൂന്നാമന്‍ രാജാവിന്റെ സ്ഥാനാരോഹണ ചടങ്ങില്‍ പങ്കെടുക്കുന്നതിന്റെ സന്തോഷം അമീര്‍ പങ്കുവെച്ചു. ചാള്‍സ് രാജാവിനും ജനങ്ങള്‍ക്കും അദ്ദേഹം ആശംസകള്‍ നേര്‍ന്നു. കിരീട ധാരണ ചടങ്ങില്‍ അമീറിന്റെ നേതൃത്വത്തില്‍ ഖത്തര്‍ പ്രതിനിധി സംഘം പങ്കെടുക്കും.

യു.എ.ഇ പ്രസിഡന്റുമായി അമീറിന്റെ സംഭാഷണം

ദോഹ: യു.എ.ഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്‍യാനുമായി അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് ആല്‍ഥാനി ഫോണില്‍ സംസാരിച്ചു. വ്യാഴാഴ്ചയായിരുന്നു ഇരു രാഷ്ട്രത്തലവന്മാരും ഫോണ്‍വഴി സൗഹൃദം പുതുക്കിയത്. ഇരുരാജ്യങ്ങളും തമ്മിലെ ഉഭയകക്ഷി ബന്ധവും, വിവിധ മേഖലകളില്‍ ഭാവിയില്‍ സാധ്യമാവുന്ന സഹകരണങ്ങളും, മേഖലയിലെയും അന്താരാഷ്ട്ര തലത്തിലെയും സംഭവവികാസങ്ങളും ചര്‍ച്ച ചെയ്തതായി വാര്‍ത്ത ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular