Friday, May 17, 2024
HomeKeralaആലുവയില്‍ യുവാക്കളെ റോഡിലിട്ട് ക്രൂരമായി മര്‍ദിച്ച സംഭവം: രണ്ടുപേര്‍ അറസ്റ്റില്‍

ആലുവയില്‍ യുവാക്കളെ റോഡിലിട്ട് ക്രൂരമായി മര്‍ദിച്ച സംഭവം: രണ്ടുപേര്‍ അറസ്റ്റില്‍

കൊച്ചി : ആലുവയില്‍ യുവാക്കളെ നടുറോഡില്‍ ക്രൂരമായി മര്‍ദിച്ച സംഭവത്തില്‍ രണ്ടുപേര്‍ അറസ്റ്റില്‍. കാറും ഓട്ടോറിക്ഷയും തമ്മില്‍ ഉരസിയതിനെച്ചൊല്ലിയുണ്ടായ തര്‍ക്കത്തെത്തുടര്‍ന്ന് മൂന്നുപേര്‍ ചേര്‍ന്ന് രണ്ടു യുവാക്കളെ ക്രൂരമായി മര്‍ദിക്കുകയായിരുന്നു.

സംഭവവുമായി ബന്ധപ്പെട്ട് മുഖ്യപ്രതികളായ വിഷ്ണു, ടിബിന്‍ എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തു.

ആലുവ മാര്‍ക്കറ്റ് റോഡിന് സമീപത്ത് ഇന്നലെയായിരുന്നു സംഭവം. ഏലൂക്കര സ്വദേശി നഫീസിനേയും സുഹൃത്ത് ബിലാലിനേയും ഓട്ടോറിക്ഷ ഡ്രൈവറും സംഘവും ചേര്‍ന്ന് ക്രൂരമായി മര്‍ദിക്കുകയായിരുന്നു. നടുറോഡില്‍ കല്ലും വടിയും കൊണ്ടായിരുന്നു മര്‍ദനം. സമീപത്ത് കൂടിയവര്‍ ഇവരെ പിടിച്ചുമാറ്റാന്‍ ശ്രമിച്ചെങ്കിലും വീണ്ടും മര്‍ദനം തുടരുകയായിരുന്നു.

കാറില്‍ ഓട്ടോറിക്ഷ ഉരസിയതിന് ശേഷം ഓട്ടോറിക്ഷ നിര്‍ത്താതെ പോകുകയായിരുന്നു. ഇത് ചോദ്യം ചെയ്തതാണ് മര്‍ദ്ദനത്തിന് ഇടയാക്കിയത്. ഓട്ടോറിക്ഷയില്‍ നിന്ന് ചാടിയിറങ്ങി വന്ന മൂന്നുപേരും ചേര്‍ന്ന് യുവാക്കളെ ക്രൂരമായി മര്‍ദ്ദിക്കുകയായിരുന്നു. അതേസമയം ഇവരോടൊപ്പമുണ്ടായിരുന്ന മറ്റൊരാള്‍ക്ക് വേണ്ടി പോലീസ് അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ട്. മറ്റ് നിരവധി കേസുകളിലെ പ്രതികളാണ് പിടിയിലായവരെന്നാണ് വിവരം.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular