Saturday, May 18, 2024
HomeIndiaഭൗമ ശാസ്ത്ര മന്ത്രാലയത്തിലേക്ക് മാറ്റിയത് ശിക്ഷാനടപടിയല്ല; സര്‍ക്കാര്‍ പദ്ധതിയുടെ ഭാഗമെന്ന് കിരണ്‍ റിജിജു

ഭൗമ ശാസ്ത്ര മന്ത്രാലയത്തിലേക്ക് മാറ്റിയത് ശിക്ഷാനടപടിയല്ല; സര്‍ക്കാര്‍ പദ്ധതിയുടെ ഭാഗമെന്ന് കിരണ്‍ റിജിജു

ന്യൂഡല്‍ഹി : ഭൗമ ശാസ്ത്ര മന്ത്രാലയത്തിലേക്ക് മാറ്റിയത് ശിക്ഷാനടപടി എന്ന നിലയിലല്ലെന്നും സര്‍ക്കാര്‍ പദ്ധതിയുടെ ഭാഗമായാണെന്നും കേന്ദ്രമന്ത്രി കിരണ്‍ റിജിജു. വ്യാഴാഴ്ചയാണ് കിരണ്‍ റിജിജുവിനെ നിയമമന്ത്രി സ്ഥാനത്തു നിന്ന് മാറ്റിയത്. പ്രതിപക്ഷം എന്നെ തീര്‍ച്ചയായും വിമര്‍ശിക്കും. അവരെന്നെ വിമര്‍ശിക്കുന്നത് പുതിയ കാര്യമല്ല. ഈ മാറ്റം ശിക്ഷാ നടപടിയല്ല. ഇത് സര്‍ക്കാറിന്റെ പദ്ധതിയാണ്. മോദിയുടെ തീരുമാനമാണ്. -റിജിജു പറഞ്ഞു.

റിജിജുവിന്റെ സ്ഥാനമാറ്റത്തെ കുറിച്ച്‌ അറിഞ്ഞയുടന്‍ കോണ്‍ഗ്രസ് വക്താവ് സുപ്രിയ ഷ്രിന്റെ സ്ഥാനമാറ്റത്തെ സംബബന്ധിച്ച്‌ നിശബ്ദത പാലിക്കുന്നതിനെ വിമര്‍ശിച്ചു. കഴിഞ്ഞ നാലു ദിവസമായി ബിജെപി ഇതുവരെയില്ലാത്തപോലെ ഉരുകിയൊലിക്കുകയാണ്. സ്വയം ആത്മപരിശോധന നടത്താതെ, ഞങ്ങളുടെ കാര്യങ്ങളില്‍ ഇടപെടാനാണ് ഈ അന്വേഷണ കുതുകികള്‍ക്ക് താത്പര്യം.

എന്നാല്‍ കിരണ്‍ റിജിജുവിനെ നിയമന്ത്രി സ്ഥാനത്തു നിന്ന് മാറ്റിയതിനെ കുറിച്ച്‌ പൂര്‍ണ നിശബ്ദത പാലിക്കുകയാണ്. എന്ത് തെറ്റാണ് സംഭവിച്ചത് വായിട്ടലക്കുന്നയാള്‍ ജുഡീഷ്യറിയെയും ഉദ്യോഗസ്ഥരെയും തമ്മില്‍ തെറ്റിച്ചോ -ഷ്രിന്റെ ചോദിച്ചു.

ഭൂലോകത്തെ ഏറ്റവും വലിയ പാര്‍ട്ടിയാണെന്ന് അവകാശപ്പെടുന്നവര്‍ക്കും ഒരു മുഴുവന്‍ സമയ നിയമമന്ത്രിയെ പോലും കണ്ടെത്താനാകുന്നില്ലെന്ന് കോണ്‍ഗ്രസ് നേതാവ് അഭിഷേക് മനു സിങ്‌വി ആരോപിച്ചു.

ജഡ്ജി നിയമനവുമായി ബന്ധപ്പെട്ട് കിരണ്‍ റിജിജുവും ജഡ്ജിമാരും തമ്മില്‍ തര്‍ക്കം രൂക്ഷമായിരുന്നു. ജഡ്ജിമാര്‍ക്കെതിരെ നിരവധി വിവാദ പ്രസ്താവനകളും റിജിജു പറഞ്ഞിരുന്നു. ജഡ്ജിമാരില്‍ പലരും ഇന്ത്യ വിരുദ്ധരാണെന്ന് വരെ അദ്ദേഹം ആരോപിച്ചിരുന്നു.

റിജിജുവിനെ മാറ്റി പകരം അര്‍ജുന്‍ രാം മെഗ്‌വാളിനാണ് നിയമമന്ത്രാലയത്തിന്റെ ചുമതല നല്‍കിയിരിക്കുന്നത്. സഹമന്ത്രിയായ മെഗ്‌വാളിന് നിയമ മന്ത്രാലയത്തിന്റെ സ്വതന്ത്ര ചുമതലയാണുള്ളത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular