Friday, May 3, 2024
HomeCinemaഅഡാറു റൊമാന്‍സ് ! സുമലത ടീച്ചര്‍ക്ക് പ്രണയനോട്ടം കാണിച്ചുകൊടുത്ത് സംവിധായകന്‍; വൈറല്‍ ലൊക്കേഷന്‍ വിഡിയോ

അഡാറു റൊമാന്‍സ് ! സുമലത ടീച്ചര്‍ക്ക് പ്രണയനോട്ടം കാണിച്ചുകൊടുത്ത് സംവിധായകന്‍; വൈറല്‍ ലൊക്കേഷന്‍ വിഡിയോ

രാധകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന സിനിമയാണ് രതീഷ് ബാലകൃഷ്‌ണ പൊതുവാള്‍ സംവിധാനം ചെയ്യുന്ന ‘സുരേശന്റെയും സുമലതയുടെയും ഹൃദയ ഹാരിയായ പ്രണയകഥ’.

ചിത്രത്തിന്റെ ഭാഗമായി നേരത്തെ പുറത്തിറങ്ങിയ ഇവരുടെ ‘സേവ് ദ ഡേറ്റ്’ വിഡിയോ വൈറലായിരുന്നു. ഇപ്പോഴിതാ ചിത്രത്തിന്റെ ലൊക്കേഷൻ വിഡിയോ പുറത്തുവിട്ടിരിക്കുകയാണ് അണിയറപ്രവര്‍ത്തകര്‍.

രസകരമായ വിഡിയോയില്‍ സുരേശന്റെ പ്രണയനോട്ടങ്ങള്‍ക്ക് പ്രതികരിക്കാൻ നായികയെ പരിശീലിപ്പിക്കുന്ന സംവിധായകനും അത് അഭിനയിച്ചു ഫലിപ്പിക്കുന്ന നായികയുമാണ് വിഡിയോയില്‍. ബ്ലോക്ക്‌ബസ്റ്റര്‍ ചിത്രമായ ‘ന്നാ താൻ കേസ് കൊട്’ എന്ന ചിത്രത്തിലെ സുരേശന്റെയും സുമലതയുടെയും കഥാപാത്രങ്ങളാണ് ‘ഹൃദയഹാരിയായ പ്രണയകഥ’യിലൂടെ തിരികെ എത്തുന്നത്. രാജേഷ്‌ മാധവനും ചിത്രാ നായരുമാണ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular