Saturday, May 18, 2024
HomeIndia2022-ലെ കേന്ദ്ര സാഹിത്യ അക്കാദമി ബാലസാഹിത്യപുരസ്‌കാരം പ്രിയ എ.എസ്സിന്

2022-ലെ കേന്ദ്ര സാഹിത്യ അക്കാദമി ബാലസാഹിത്യപുരസ്‌കാരം പ്രിയ എ.എസ്സിന്

ന്യൂഡല്‍ഹി: 2022-ലെ മികച്ച ബാലസാഹിത്യത്തിനുള്ള കേന്ദ്ര സാഹിത്യ അക്കാദമി പുരസ്‌കാരം പ്രിയ എ.എസ്സിന്. പ്രിയയുടെ ‘പെരുമഴയത്തെ കുഞ്ഞിതളുകള്‍’ എന്ന കൃതിക്കാണ് പുരസ്ക്കാരം ലഭിച്ചത്.

2018-ലെ പ്രളയം പശ്ചാത്തലമായി രചിച്ച നോവല്‍ പൂര്‍ണ പബ്ലിക്കേഷന്‍സ് ആണ് പ്രസിദ്ധീകരിച്ചത്. ബാലസാഹിത്യനോവലിനുള്ള കേരളസാഹിത്യ അക്കാദമി പുരസ്‌കാരവും ‘പെരുമഴയത്ത കുഞ്ഞിതളുകള്‍’ നേടിയിട്ടുണ്ട്. ഡോ. കെ. ശ്രീകുമാര്‍ എഡിറ്റ് ചെയ്ത സമ്മാനപ്പൊതി സീരീസിലാണ് നോവല്‍ പ്രസിദ്ധീകരിച്ചത്.

പ്രിയ കുസാറ്റിലെ ഇന്‍സ്ട്രുമെന്റേഷന്‍ വിഭാഗത്തില്‍ ജോലി ചെയ്തിരുന്ന കാലത്താണ് പ്രളയമുണ്ടായത്. കുസാറ്റില്‍ ദുരിതാശ്വാസ ക്യാമ്ബ് തുറന്നിരുന്നു. കുസാറ്റിലെ ക്യാമ്ബില്‍ കഴിഞ്ഞവരുടെ ജീവിതമാണ് പെരുമഴയത്തെ കുഞ്ഞിതളുകള്‍ എഴുതാൻ കാരണമായത്. അതുകൊണ്ടുതന്നെ ഈ നോവലും പുരസ്‌കാരവും കുസാറ്റിനാണ് സമര്‍പ്പിക്കുകയാണ്.- പ്രിയ എം.എസ് പ്രതികരിച്ചു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular