Friday, May 3, 2024
HomeIndiaസാമൂഹ്യ സുരക്ഷാ പെന്‍ഷന്‍: മസ്റ്ററിംഗ് നടത്താനുള്ള തീയതി ദീര്‍ഘിപ്പിച്ചു

സാമൂഹ്യ സുരക്ഷാ പെന്‍ഷന്‍: മസ്റ്ററിംഗ് നടത്താനുള്ള തീയതി ദീര്‍ഘിപ്പിച്ചു

സംസ്ഥാന സര്‍ക്കാരിന്റെ സാമൂഹ്യ സുരക്ഷാ പെൻഷൻ, ക്ഷേമ പെൻഷൻ എന്നിവ വാങ്ങുന്നവര്‍ക്ക് പുതിയ അറിയിപ്പ്. പെൻഷൻ വാങ്ങുന്നവര്‍ക്ക് മസ്റ്ററിംഗ് നടത്താനുള്ള തീയതി വീണ്ടും ദീര്‍ഘിപ്പിച്ചു.

റിപ്പോര്‍ട്ടുകള്‍ പ്രകാരം, ജൂലൈ 31 വരെയാണ് മസ്റ്ററിംഗ് നടത്താനുള്ള അവസരം. ജൂണ്‍ 30ന് സമയപരിധി അവസാനിക്കേണ്ട സാഹചര്യത്തിലാണ് തീയതി വീണ്ടും ദീര്‍ഘിപ്പിച്ചത്.

ഹൈക്കോടതി സ്റ്റേയെ തുടര്‍ന്ന് മസ്റ്ററിംഗ് ഒരു മാസത്തോളം തടസപ്പെട്ടിരുന്നു. പെൻഷൻ വാങ്ങുന്നവര്‍ ജീവിച്ചിരിക്കുന്നുണ്ടെന്നും, സ്ഥലത്തുണ്ടെന്ന് ഉറപ്പുവരുത്തുന്നതിന്റെയും ഭാഗമായി ഈ വര്‍ഷം മുതലാണ് മസ്റ്ററിംഗ് നിര്‍ബന്ധമാക്കിയത്. ഏപ്രില്‍ ഒന്നിന് അക്ഷയ കേന്ദ്രങ്ങള്‍ ഇവ ആരംഭിച്ചിരുന്നെങ്കിലും, കേന്ദ്രസര്‍ക്കാര്‍ അംഗീകാരമുള്ള കോമണ്‍ സര്‍വീസ് സെന്ററുകളെയും പങ്കാളികളാക്കണമെന്ന് ആവശ്യപ്പെട്ട് ചിലര്‍ ഹൈക്കോടതിയെ സമീപിച്ചിരുന്നു. ഈ നടപടി ഹൈക്കോടതി സ്റ്റേ ചെയ്തതിനെ തുടര്‍ന്നാണ് മസ്റ്ററിംഗ് താല്‍ക്കാലികമായി വെച്ചത്. നിലവില്‍, 60 ശതമാനത്തോളം പേര്‍ മസ്റ്ററിംഗ് പൂര്‍ത്തിയാക്കിയിട്ടുണ്ട്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular