Saturday, May 18, 2024
HomeUSAഅതിർത്തി സുരക്ഷിതമാക്കുമെന്ന ഉറപ്പോടെ ഡിസന്റിസ് കുടിയേറ്റ പ്രശ്ന വീഡിയോ പുറത്തുവിട്ടു 

അതിർത്തി സുരക്ഷിതമാക്കുമെന്ന ഉറപ്പോടെ ഡിസന്റിസ് കുടിയേറ്റ പ്രശ്ന വീഡിയോ പുറത്തുവിട്ടു 

കുടിയേറ്റ വിഷയത്തിൽ മറ്റു റിപ്പബ്ലിക്കൻ സ്ഥാനാർഥികളെ കടത്തി വെട്ടാൻ ഫ്ലോറിഡ ഗവർണർ റോൺ ഡിസന്റിസ് ഒരു പുതിയ വിഡിയോ ഇറക്കി. അപായസൂചനകൾ നിറഞ്ഞ വിഡിയോയിൽ പ്രസിഡന്റ് ജോ ബൈഡന്റെ കുടിയേറ്റ നയങ്ങളെ ആക്രമിക്കുന്ന ഡിസന്റിസ് മുൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഈ വിഷയത്തിൽ ഒരു വാഗ്ദാനവും പാലിച്ചില്ലെന്നും  ആക്ഷേപിക്കുന്നു.

ത്രില്ലർ സിനിമകളുടെ സംഗീതം നിറച്ച വിഡിയോയിൽ പ്രചാരണ സമിതി പറയുന്നു: “ഞങ്ങൾ അതിർത്തി സുരക്ഷിതമാക്കും. ലഹരി മരുന്നു സംഘങ്ങളെ നിയന്ത്രിക്കും. മതിൽ കെട്ടും. അതിക്രമിച്ചു കടക്കുന്നവരെ തടയും. ഒരു ഒഴികഴിവുമില്ല. റോൺഡിസന്റിസ് അത് ചെയ്തിരിക്കും.” തിങ്കളാഴ്ച ടെക്സസിലെ ഈഗിൾ പാസിൽ ഡിസന്റിസ് തന്റെ കുടിയേറ്റ നയം അനാവരണം ചെയ്യും. മാധ്യമങ്ങളിൽ അതിർത്തി പ്രതിസന്ധി റിപ്പോർട്ട് ചെയ്ത ദൃശ്യങ്ങൾ വീഡിയോയിലുണ്ട്. ലഹരി മരുന്നു സംഘങ്ങൾ, ഭീകരർ തുടങ്ങി അതിർത്തിയിൽ പ്രവർത്തിക്കുന്നവരെയും കാണാം.

ട്രംപിന്റെ പേരെടുത്തു പറയുന്നുല്ലെങ്കിലും മതിൽ കെട്ടാമെന്ന വാഗ്ദാനം നിറവേറ്റിയില്ല എന്നു പറയുന്നത് അദ്ദേഹത്തെ ഉദ്ദേശിച്ചു തന്നെയെന്നു വ്യക്തം. മതിൽ കെട്ടുക മാത്രമല്ല മെക്സിക്കോയെ കൊണ്ട് അതിന്റെ പണം കൊടുപ്പിക്കും എന്നും ട്രംപ് പറഞ്ഞിരുന്നു. “നേതൃത്വം വിനോദത്തിനുള്ളതല്ല,” ഡിസന്റിസ് ആഴ്ചകൾക്കു മുൻപ് ന്യൂ ഹാംപ്‌ഷെയറിൽ പറഞ്ഞു. “ഫലങ്ങൾ ഉണ്ടാവണം. അതിർത്തി പ്രശ്നത്തിൽ ഒടുവിലൊരു പരിഹാരം ഉണ്ടാക്കുന്ന ഭരണകൂടം ഞങ്ങളുടേത് ആയിരിക്കും.”

യാഥാസ്ഥിതികരുടെ പ്രതീക്ഷകൾ നിറവേറ്റാൻ കഴിയുന്ന ചെറുപ്പവും (44) ഊർജവും തനിക്കുണ്ടെന്ന് അവകാശപ്പെടുന്ന ഗവർണർക്കു പാർട്ടി പോളിംഗിൽ ട്രംപിനെ (77) വ്യക്തമായി മറികടക്കാൻ കഴിഞ്ഞിട്ടില്ല. എന്നാൽ ബൈഡനെ (80) തോൽപിക്കാൻ അദ്ദേഹത്തിനു കഴിയുമെന്നാണ് പല പോളിംഗിലും കണ്ടത്. ഡിസന്റിസിന്റെ വിഡിയോയ്ക്കു ട്രംപിന്റെ പ്രതികരണം ഇതായിരുന്നു: “ട്രംപിന്റെ അതിർത്തി നയം അമേരിക്കയെ സുരക്ഷിതമാക്കി എന്നു ഡിസന്റിസിനു അറിയാമല്ലോ.”

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular