Saturday, May 18, 2024
HomeIndiaഏകദിന ലോകകപ്പ് ക്രിക്കറ്റിന് വേദിയാകാന്‍ ഒരുങ്ങി കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയം

ഏകദിന ലോകകപ്പ് ക്രിക്കറ്റിന് വേദിയാകാന്‍ ഒരുങ്ങി കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയം

 വര്‍ഷം ഇന്ത്യയില്‍ നടക്കാനിരിക്കുന്ന ഏകദിന ലോകകപ്പ് ക്രിക്കറ്റിന് തിരുവനന്തപുരത്തെ കാര്യവട്ടം ഗ്രീൻഫീല്‍ഡ് സ്റ്റേഡിയവും വേദിയാകും.

സന്നാഹ മത്സരം ആയിരിക്കും തിരുവനന്തപുരത്ത് നടക്കുക എന്നാണ് ഇപ്പോള്‍ ലഭിക്കുന്ന വിവരം. 10 മത്സരങ്ങളായി നടക്കുന്ന ലോകകപ്പ് ക്രിക്കറ്റിന്റെ വേദികളുടെ പട്ടിക പുറത്തുവിട്ടത് ബിസിസിഐ സെക്രട്ടറി ജയ് ഷാ ആണ്. മുൻ ഇന്ത്യൻ താരം വീരേന്ദര്‍ സേവാഗ്, ശ്രീലങ്കൻ താരം മുത്തയ്യ മുരളീധരൻ, ഐസിസി സിഇഒ ജെഫ് അലാര്‍ഡിസ് എന്നിവരും ചടങ്ങില്‍ പങ്കെടുത്തു.

ഇന്ത്യൻ ആരാധകര്‍ ആകാംക്ഷയോടെ കാത്തിരിക്കുന്ന ഇന്ത്യ പാകിസ്ഥാൻ മത്സരം ഒക്ടോബര്‍ 15ന് അഹമ്മദാബാദിലെ നരേന്ദ്രമോദി സ്റ്റേഡിയത്തില്‍ നടക്കും. ഇന്ത്യ- പാകിസ്ഥാൻ മത്സരത്തിന് വേദിയാകുന്ന നരേന്ദ്രമോദി സ്റ്റേഡിയത്തില്‍ തന്നെയാണ് ഏകദിന ലോകകപ്പ് ക്രിക്കറ്റിന്റെ ഫൈനല്‍ മത്സരവും നടക്കുന്നത്. കൊല്‍ക്കത്തയിലെ ഈഡൻ ഗാര്‍ഡൻസും മുംബൈ വാംഖഡെ സ്റ്റേഡിയവും സെമിഫൈനല്‍ മത്സരങ്ങള്‍ക്ക് വേദിയാകും. ഒക്ടോബര്‍ 5 മുതല്‍ നവംബര്‍ 19 വരെ നീളുന്നതാണ് മത്സരത്തിന്റെ ക്രമം.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular