Saturday, May 18, 2024
HomeGulfതൊഴില്‍ വിദ്യാഭ്യാസമേഖലയില്‍ ഒമാനും ബഹ്റൈനും സഹകരണത്തിന്

തൊഴില്‍ വിദ്യാഭ്യാസമേഖലയില്‍ ഒമാനും ബഹ്റൈനും സഹകരണത്തിന്

സ്കത്ത്: തൊഴില്‍ വിദ്യാഭ്യാസമേഖലയില്‍ ഒമാനും ബഹ്റൈനും തമ്മില്‍ സഹകരണത്തിന് ധാരണ. ഒമാൻ ഉന്നത വിദ്യാഭ്യാസമന്ത്രാലയത്തിലെ പ്രതിനിധി സംഘവുമായി ബഹ്റൈൻ തൊഴില്‍മന്ത്രാലയം, വിദ്യാഭ്യാസ മന്ത്രാലയം, നാസര്‍ വൊക്കേഷനല്‍ ട്രെയിനിങ് സെന്റര്‍ (എൻ.വി.ടി.സി) എന്നിവയുടെ പ്രതിനിധികള്‍ സഹകരണം സംബന്ധിച്ച്‌ ചര്‍ച്ച നടത്തി.

ഒമാനി വിദ്യാഭ്യാസ മന്ത്രാലയവും എൻ.വി.ടി.സിയും സാങ്കേതിക വൈദഗ്ധ്യങ്ങള്‍ പരസ്പരം കൈമാറ്റം ചെയ്യും. ജി.സി.സി രാജ്യങ്ങളില്‍ പ്രഫഷനല്‍, സാങ്കേതിക മേഖലകളില്‍ വര്‍ധിച്ചുവരുന്ന അവസരങ്ങള്‍ പ്രയോജനപ്പെടുത്തുക എന്ന ലക്ഷ്യം നേടുന്നതിന് നടപടികള്‍ യോഗം ചര്‍ച്ച ചെയ്തു. 2023-2024 അധ്യയനവര്‍ഷം മുതല്‍ സ്കൂളുകളില്‍ തൊഴില്‍ സാങ്കേതികപരിശീലനം ഏര്‍പ്പെടുത്തുമെന്ന് ഒമാൻ വിദ്യാഭ്യാസ മന്ത്രാലയം പ്രഖ്യാപിച്ചിരുന്നു. വിവിധ വ്യവസായങ്ങള്‍ക്കുപയുക്തമായ രീതിയില്‍ പാഠ്യപദ്ധതി വികസിപ്പിച്ചുകൊണ്ട് തൊഴില്‍വിപണിയുടെ ആവശ്യങ്ങള്‍ക്കനുയോജ്യമായ വൈദഗ്ധ്യം വിദ്യാര്‍ഥികള്‍ക്ക് നല്‍കാനുള്ള രാജ്യത്തിന്റെ തീരുമാനം എൻ.വി.ടി.സി എക്‌സിക്യൂട്ടിവ് ഡയറക്ടര്‍ ഡോ. അബ്ദുല്ല നാസര്‍ അല്‍ നോയ്മി ചൂണ്ടിക്കാട്ടി.

കിരീടാവകാശിയും പ്രധാനമന്ത്രിയുമായ പ്രിൻസ് സല്‍മാൻ ബിൻ ഹമദ് ആല്‍ ഖലീഫയുടെ മാര്‍ഗനിര്‍ദേശത്തോടെ നടപ്പാക്കുന്ന ബഹ്‌റൈൻ ഇക്കണോമിക് വിഷൻ 2030ലും ഇക്കാര്യം പ്രത്യേകം പരാമര്‍ശിച്ചിട്ടുണ്ട്. ആര്‍ട്ടിഫിഷല്‍ ഇന്റലിജൻസ്, ക്ലൗഡ് കമ്ബ്യൂട്ടിങ്, എൻജിനിയറിങ്, സ്പോര്‍ട്സ്, ബിസിനസ് അഡ്മിനിസ്ട്രേഷൻ എന്നിവയെയെല്ലാം കോര്‍ത്തിണക്കിയുള്ള സാങ്കേതികവികസനമാണ് എൻ.വി.ടി.സി ലക്ഷ്യമിടുന്നത്. ഇരുരാജ്യങ്ങളും തമ്മിലുള്ള സഹകരണം ഈ മേഖലയില്‍ കൂടുതല്‍ വൈദഗ്ധ്യം ആര്‍ജിക്കുന്നതിന് കാരണമാകുമെന്നും അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular