Sunday, May 19, 2024
HomeIndiaഐസിസി ടെസ്റ്റ് റാങ്കിങ്ങിലെ ആദ്യ പത്തില്‍ രോഹിത്തും

ഐസിസി ടെസ്റ്റ് റാങ്കിങ്ങിലെ ആദ്യ പത്തില്‍ രോഹിത്തും

ദുബായ്: ഐസിസി ടെസ്റ്റ് റാങ്കിങ്ങിലെ ആദ്യ പത്തില്‍ തിരിച്ചെത്തി രോഹിത് ശര്‍മ. വെസ്റ്റിന്‍ഡീസിനെതിരായ ടെസ്റ്റ് പരമ്ബരയിലെ ആദ്യ മത്സരത്തില്‍ നേടിയ പത്താം ടെസ്റ്റ് സെഞ്ചുറിയിലാണ് രോഹിത്ത് വീണ്ടും ആദ്യ പത്തില്‍ എത്തിയത്.

പുതുക്കിയ റാങ്കിങ്ങില്‍ പത്താം സ്ഥാനത്താണ് രോഹിത്തിന്റെ സ്ഥാനം. അതേസമയം അരങ്ങേറ്റ ടെസ്റ്റിലെ സെഞ്ചുറി പ്രകടനത്തിന്റെ ബലത്തില്‍ ഇന്ത്യന്‍ ഓപ്പണറായ യശസ്വി ജയ്‌സ്വാള്‍ ആദ്യമായി ടെസ്റ്റ് റാങ്കിങ്ങില്‍ ഇടംപിടിച്ചു. 73-ാം സ്ഥാനത്താണ് ജയ്‌സ്വാള്‍. ഡൊമിനിക്ക ടെസ്റ്റിന്റെ ആദ്യ ഇന്നിങ്‌സില്‍ 387 പന്തുകള്‍ നേരിട്ട ജയ്‌സ്വാള്‍ 171 റണ്‍സെടുത്തിരുന്നു. ഋഷഭ് പന്ത് (11), വിരാട് കോലി (14) എന്നിവരാണ് ആദ്യ 20 റാങ്കിനുള്ളിലെ ബാക്കി ഇന്ത്യക്കാര്‍. 883 റേറ്റിങ്ങുമായി കിവീസ് നായകന്‍ കെയ്ന്‍ വില്യംസനാണ് പട്ടികയില്‍ ഒന്നാമത്. ട്രാവിസ് ഹെഡ്, ബാബര്‍ അസം, സ്റ്റീവ് സ്മിത്ത്, മാര്‍നസ് ലബുഷെയ്ന്‍ എന്നിവരാണ് ആദ്യ അഞ്ച് റാങ്കിലുള്ള താരങ്ങള്‍.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular