Saturday, May 18, 2024
HomeIndiaവനസംരക്ഷണ ഭേദഗതി ബില്ലിന് പാര്‍ലമെന്ററി സമിതിയുടെ അംഗീകാരം

വനസംരക്ഷണ ഭേദഗതി ബില്ലിന് പാര്‍ലമെന്ററി സമിതിയുടെ അംഗീകാരം

വിമര്‍ശനങ്ങള്‍ക്കിടയിലും വനസംരക്ഷണ ഭേദഗതി ബില്ലിന് പാര്‍ലമെന്ററി സമിതിയുടെ അംഗീകാരം. പാര്‍ലമെന്റ് സമ്മേളനത്തിനിടയില്‍ യാതൊരു മാറ്റവും വരുത്താത്ത 200ഓളം പേജുകളുള്ള ബില്‍ സഭയുടെ മേശപ്പുറത്ത് വച്ചു.

31 അംഗ പാര്‍ലമെന്ററി സമിതിയിലെ 18 ബിജെപി അംഗങ്ങളും ബില്ലിനെ പിന്തുണച്ചു. ഒരു മാറ്റവും വരുത്താതെ അംഗീകരിച്ച ബില്ലിനെതിരെ സമിതിയിലെ നാല് പ്രതിപക്ഷ അംഗങ്ങള്‍ വിയോജനക്കുറിപ്പ് രേഖപ്പെടുത്തി.

നാല് കോണ്‍ഗ്രസ് അംഗങ്ങളില്‍ പ്രദ്യുത് ബര്‍ദലേയി, ഭുല്‍ദേവി നേതം തൃണമൂല്‍ കോണ്‍ഗ്രസ് അംഗം ജവഹര്‍ സിര്‍കര്‍, ഡിഎംകെ അംഗം ആര്‍ ഗിരിരാജന്‍ എന്നിവരാണ് വിയോജനക്കുറിപ്പ് രേഖപ്പെടുത്തിയത്. ഭേദഗതി നിയമം വഴി ദേശസുരക്ഷ സംബന്ധിച്ച പദ്ധതികള്‍ വേഗത്തില്‍ പൂര്‍ത്തിയാക്കാന്‍ സാധിക്കുമെന്നും, കാലാവസ്ഥാ വ്യതിയാനം ചെറുക്കാന്‍ സാധിക്കുമെന്നുമാണ് കേന്ദ്ര സര്‍ക്കാര്‍ അവകാശപ്പെടുന്നത്. രാജ്യാന്തര അതിര്‍ത്തിക്ക് 100 കിലോമീറ്റര്‍ ചുറ്റളവിനുള്ളില്‍ സുരക്ഷാ അടിസ്ഥാന സൗകര്യം വര്‍ധിപ്പിക്കാന്‍ പുതിയ ഭേദഗതി വഴി സര്‍ക്കാരിന് സാധിക്കും. കൂടാതെ ഇത് നടപ്പിലാക്കുക വഴി വനംവകുപ്പിന്റെ അനുമതിയില്ലാതെ തന്നെ ടൂറിസം പോലുള്ള വികസന പ്രവര്‍ത്തനങ്ങള്‍ക്കുള്‍പ്പെടെ ഭൂമി വിനിയോഗിക്കാം.

സംരക്ഷിത വനം വാണിജ്യാവശ്യങ്ങള്‍ക്ക് ഉപയോഗിക്കാമെന്ന വിവാദ വ്യവസ്ഥ മാറ്റണമെന്ന് ശാസ്ത്രജ്ഞര്‍, പരിസ്ഥിതി പ്രവര്‍ത്തകര്‍ ആക്ടിവിസ്റ്റുകള്‍ ഉള്‍പ്പടെയുള്ള നിരവധിപ്പേര്‍ ആവശ്യപ്പെട്ടിരുന്നു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular