Saturday, May 18, 2024
HomeKeralaസിനിമകളുടെയും പുസ്‌തകങ്ങളുടെയും പേരില്‍ അസഹിഷ്‌ണുത പാടില്ല : സുപ്രീംകോടതി

സിനിമകളുടെയും പുസ്‌തകങ്ങളുടെയും പേരില്‍ അസഹിഷ്‌ണുത പാടില്ല : സുപ്രീംകോടതി

ന്യൂഡല്‍ഹി പുസ്തകങ്ങളുടെയും സിനിമകളുടെയും പേരില്‍ ആളുകള്‍ അനാവശ്യ കോലാഹലങ്ങളും പ്രശ്നങ്ങളും സൃഷ്ടിക്കുന്നതില്‍ ആശങ്ക രേഖപ്പെടുത്തി സുപ്രീംകോടതി.

‘ആദിപുരുഷ്’ സിനിമയ്ക്ക് സെൻട്രല്‍ ബോര്‍ഡ് ഓഫ് ഫിലിം സര്‍ട്ടിഫിക്കേഷൻ (സിബിഎഫ്സി) നല്‍കിയ സര്‍ട്ടിഫിക്കറ്റ് പിൻവലിക്കണമെന്ന് ആവശ്യപ്പെട്ടുള്ള പൊതുതാല്‍പ്പര്യ ഹര്‍ജി തള്ളിയാണ് ജസ്റ്റിസ് സഞ്ജയ് കിഷൻകൗള്‍ അധ്യക്ഷനായ ബെഞ്ചിന്റെ നിരീക്ഷണം.

‘ആദിപുരുഷ്’ സിനിമയില്‍ ഹിന്ദുദൈവങ്ങളെ മോശമായി ചിത്രീകരിച്ചിട്ടുണ്ടെന്നും അത് വിശ്വാസികളുടെ വികാരങ്ങള്‍ വ്രണപ്പെടുന്നുണ്ടെന്നും ചൂണ്ടിക്കാണിച്ച്‌ അഡ്വ. മമതാ റാണിയാണ് സുപ്രീംകോടതിയെ സമീപിച്ചത്. മറ്റൊരു ഹര്‍ജിയില്‍ ആദിപുരുഷ് സിനിമയ്ക്ക് എതിരെ വിവിധ ഹൈക്കോടതികളിലുള്ള കേസുകളിലെ നടപടിക്രമങ്ങള്‍ സുപ്രീംകോടതി സ്റ്റേ ചെയ്തു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular