Saturday, May 18, 2024
HomeIndiaമിസോറാമിലേക്ക് പലായനം ചെയ്ത മെയ്ത്തികള്‍ തിരികെ മടങ്ങുന്നു

മിസോറാമിലേക്ക് പലായനം ചെയ്ത മെയ്ത്തികള്‍ തിരികെ മടങ്ങുന്നു

ന്യൂഡല്‍ഹി: മണിപ്പൂരില്‍ നിന്നും മിസോറാമിലേക്ക് പലായനം ചെയ്ത മെയ്ത്തികള്‍ ജീവനെ ഭയന്ന് തിരികെ മടങ്ങുന്നു. മുന്‍ വിഘടനവാദികളായ മിസോ നാഷണല്‍ ഫ്രണ്ട് (എം.എന്‍.എഫ്.) മെയ്ത്തികളുടെ വരവില്‍ അതൃപ്ത്തി പ്രകടിപ്പിച്ചിരുന്നു.

ജീവന്‍ വേണമെങ്കില്‍ ഉടന്‍ സംസ്ഥാനം വിടണമെന്ന ഇവരുടെ ഭീഷണിയെ തുടര്‍ന്നാണ് മെയ്ത്തി വിഭാഗക്കാര്‍ കൂട്ടത്തോടെ മിസോറമില്‍നിന്ന് സ്വദേശത്തേക്കും അസമിലേക്കും പലായനംതുടങ്ങി

മണിപ്പൂരിലെ സംഘര്‍ഷഭരിതമായ സാഹചര്യത്തില്‍ നിന്ന് ജോലിക്കും മറ്റുമായി മിസോറമിലെത്തിയവരാണിവര്‍. റോഡുമാര്‍ഗവും വിമാനമാര്‍ഗവും ഇവര്‍ തിരികെ മടങ്ങുകയാണ്. റോഡുയാത്ര സുരക്ഷിതമല്ലാത്തതിനാല്‍ ഞായറാഴ്ച മണിപ്പുര്‍ മുഖ്യമന്ത്രി ബീരേന്‍ സിങ് ഇവര്‍ക്കായി പ്രത്യേകവിമാനങ്ങള്‍ ഏര്‍പ്പെടുത്തിയിരുന്നു. അറുപതോളം മെയ്തികള്‍ ശനിയാഴ്ച്ച വിമാനമാര്‍ഗം തിരിച്ചെത്തിയിരുന്നു. 41 പേരാണ് അസമിലെത്തിയത്.

എം.എന്‍.എഫിന്റെ ‘ദ പീസ് അക്കോഡ് എം.എന്‍.എഫ്. റിട്ടേണീസ് അസോസിയേഷന്‍’ (പി.എ.എം.ആര്‍.എ.) ആണ് ശനിയാഴ്ച മെയ്തികളോട് സംസ്ഥാനംവിടാന്‍ ആവശ്യപ്പെട്ടത്. മണിപ്പുരിലെ ആക്രമികളുടെ കാടത്തവും ക്രൂരതയും നിറഞ്ഞ വീഡിയോ ദൃശ്യങ്ങള്‍ പുറത്തുവന്നതോടെ മിസോറമിലെ യുവാക്കള്‍ രോഷാകുലരാണെന്നും ഈ സാഹചര്യത്തില്‍ മെയ്ത്തികള്‍ സംസ്ഥാനത്ത് തുടരുന്നത് സുരക്ഷിതമല്ലെന്നും, മെയ്ത്തികള്‍ മിസോറാമില്‍ തുടരുന്ന സാഹചര്യത്തില്‍ അവര്‍ക്കു നേരെ എന്തെങ്കിലും അതിക്രമങ്ങള്‍ ഉണ്ടായാല്‍ അതിന്റെ പൂര്‍ണ്ണ ഉത്തരവാദിത്വം അവര്‍ തന്നെ വഹിക്കണമെന്നും പി.എ.എം.ആര്‍.എ. പത്രക്കുറിപ്പിറക്കി.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular