Sunday, May 19, 2024
HomeKeralaഎറണാകുളത്ത് ഗൃഹനാഥന് നേരെ അതിഥി തൊഴിലാളിയുടെ അക്രമം

എറണാകുളത്ത് ഗൃഹനാഥന് നേരെ അതിഥി തൊഴിലാളിയുടെ അക്രമം

കൊച്ചി: എറണാകുളം ചൊവ്വരയില്‍ ഗൃഹനാഥനെ ആക്രമിച്ച്‌ അതിഥിത്തൊഴിലാളി. ചൊവ്വര സ്വദേശി ബദറുദ്ധീന് നേരെയാണ് അതിഥി തൊഴിലാളിയുടെ ആക്രമണമുണ്ടായത്.

സംഭവത്തില്‍ ബിഹാര്‍ സ്വദേശി മനോജ് എന്നയാളെ പൊലീസ് കസ്റ്റഡിയിലെടുത്തു.

പരിക്കേറ്റ ബദറുദ്ധീനെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ പ്രവേശിപ്പിച്ചു. പ്രതിക്ക് മാനസികാസ്വാസ്ഥ്യം ഉണ്ടെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. ബദറുദ്ധീൻ ബഹളം വെച്ചതോടെ പ്രതി ഓടി രക്ഷപ്പെടുകയായിരുന്നു. സ്ത്രീകളെയും പ്രതി അക്രമിക്കാൻ ശ്രമിച്ചെന്ന ആരോപണമുണ്ട്. ഇയാള്‍ ലഹരിക്കടിമയാണെന്ന് നാട്ടുകാര്‍ പറഞ്ഞു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular