Friday, May 17, 2024
HomeKeralaമൂന്നാംതവണയും പുതുപ്പള്ളിയില്‍ ജെയ്ക് സി. തോമസ് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി

മൂന്നാംതവണയും പുതുപ്പള്ളിയില്‍ ജെയ്ക് സി. തോമസ് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി

കോട്ടയം: പുതുപ്പള്ളി ഉപതെര‍ഞ്ഞെടുപ്പില്‍ ജെയ്ക് സി തോമസ് മൂന്നാം തവണയും എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി. സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് യോഗത്തിലാണ് തീരുമാനം.

ഔദ്യോഗിക പ്രഖ്യാപനം നാളെയുണ്ടാകും. മണ്ഡലത്തില്‍ സുപരിചിതനാണെന്നതും കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ഉമ്മന്‍ചാണ്ടിയുടെ ഭൂരിപക്ഷം ഒൻപതിനായിരത്തിലേക്ക് എത്തിക്കാനായതും ജെയ്കിന് അനുകൂല ഘടകങ്ങളായി സിപിഎം വിലയിരുത്തുന്നു.സിപിഎം ജില്ലാ കമ്മിറ്റിയംഗവും ഡിവൈഎഫ്‌ഐ കേന്ദ്ര സെക്രട്ടേറിയറ്റ് അംഗവുമാണ് ജെയ്ക്. കഴിഞ്ഞ രണ്ടുതെരഞ്ഞെടുപ്പുകളിലും ഉമ്മന്‍ചാണ്ടിക്കെതിരെ മത്സരിച്ച ജെയ്ക്കിന്റെ മൂന്നാമങ്കം ഉമ്മന്‍ചാണ്ടിയുടെ മകന്‍ ചാണ്ടി ഉമ്മനെതിരെയാണ്.

പുതുപ്പള്ളിയില്‍ പുതുമുഖം വരുന്നത് ഗുണം ചെയ്യില്ലെന്നും പാര്‍ട്ടിയില്‍ അഭിപ്രായമുയര്‍ന്നിരുന്നു. 2016 ല്‍ ഉമ്മന്‍ചാണ്ടിയോട് 27,092 വോട്ടിനായിരുന്നു ജെയ്കിന്റെ പരാജയം. എന്നാല്‍ , 2021 ല്‍ വോട്ടിങ് അകലം 9044 ല്‍ എത്തിക്കാൻ ജെയ്ക്കിന് സാധിച്ചു.മുമ്ബ് രണ്ടുപ്രാവശ്യവും ഉമ്മന്‍ചാണ്ടിക്കെതിരെ ഫലപ്രദമായ പ്രതിരോേധമുയര്‍ത്തിയ സിപിഎം യുവ നേതാവ് ഇത്തവണയും പേരുകളില്‍ മുന്നിലായിരുന്നു. സിപിഎം ജില്ലാ കമ്മിറ്റി അംഗവും ഡിവൈഎഫ്‌ഐ കേന്ദ്രകമ്മിറ്റി അംഗം എന്നീനിലകളില്‍ പ്രവര്‍ത്തിക്കുന്നു. മികച്ച ഡിബേറ്ററും വാഗ്മിയുമാണ്. രണ്ടാം തവണ ജെയ്ക്കിന്‍റെ ഭൂരിപക്ഷം വല്ലാതെ വര്‍ദ്ധിച്ചിരുന്നു

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular