Sunday, May 19, 2024
HomeKeralaലിവര്‍പൂളിന്റെ അലിസണ് മുന്നില്‍ വലിയ ഓഫര്‍ വെച്ച്‌ അല്‍ നസര്‍

ലിവര്‍പൂളിന്റെ അലിസണ് മുന്നില്‍ വലിയ ഓഫര്‍ വെച്ച്‌ അല്‍ നസര്‍

ലിവര്‍പൂള്‍ ഗോള്‍കീപ്പര്‍ അലിസണ്‍ ബെക്കറിനെ റാഞ്ചാൻ അല്‍ നസറിന്റെ ശ്രമം. ഈ സമ്മര്‍ ട്രാൻസ്ഫര്‍ വിൻഡോ അവസാനിക്കും മുമ്ബ് ഒരു നല്ല ഗോള്‍ കീപ്പറെ കൂടെ സൈൻ ചെയ്യാൻ അല്‍ നസര്‍ ആഗ്രഹിക്കുന്നുണ്ട്‌.

ഇതിന്റെ ഭാഗമായാണ് ഈ ഓഫര്‍. ഫൂട്ട് മെര്‍ക്കാറ്റോ ആണ് അലിസണായി അല്‍ നസര്‍ വമ്ബൻ ഓഫര്‍ മുന്നില്‍ വെച്ചതായി റിപ്പോര്‍ട്ട് ചെയ്യുന്നത്. എന്നാല്‍ ലിവര്‍പൂള്‍ അലിസണെ വില്‍ക്കാനുള്ള സാധ്യത വളരെ കുറവാണ്. ഇതിനകം ലിവര്‍പൂളിന് ഹെൻഡേഴ്സണ്‍, ഫബിനോ എന്നിവരെ സൗദി ക്ലബുകള്‍ക്ക് മുന്നില്‍ നഷ്ടപ്പെട്ടിട്ടുണ്ട്.

സെക്കോ ഫൊഫാന, സാഡിയോ മാനെ, ടെല്ലസ്, ക്രിസ്റ്റ്യാനോ റൊണാള്‍ഡോ എന്നിവരെ ഇതിനകം സൈൻ ചെയ്തിട്ടുള്ള അല്‍-നാസര്‍ ഇപ്പോള്‍ തന്നെ ശക്തമായ ടീമാണ്. ഡിഫൻസിലേക്ക് അവര്‍ ബാഴ്സലോണ താരം ലെങ്ലെയെ എത്തിക്കാൻ ശ്രമിക്കുന്നുമുണ്ട്.

അലിസണ് ക്ലബ് വിടണം എന്ന് ആവശ്യപ്പെട്ടാല്‍ മാത്രമെ ലിവര്‍പൂള്‍ അല്‍ നസറിന്റെ ഓഫറിനോട് പ്രതികരിക്കാൻ സാധ്യതയുള്ളൂ. 2018ല്‍ റോമ വിട്ട് എത്തിയത് മുതല്‍ അലിസണാണ് ലിവര്‍പൂളിന്റെ ഒന്നാം ഗോള്‍ കീപ്പര്‍. ലിവര്‍പൂളിനൊപ്പം പ്രീമിയര്‍ ലീഗ് കിരീടം, എഫ്‌എ കപ്പ് , ചാമ്ബ്യൻസ് ലീഗ് കിരീടം എന്നിവയുള്‍പ്പെടെ അഞ്ച് കിരീടങ്ങള്‍ അലിസണ്‍ നേടിയിട്ടുണ്ട്. 30കാരനായ താരം അറേബ്യൻ ഓഫര്‍ പരിഗണിച്ചാല്‍ ലിവര്‍പൂള്‍ വലിയ പ്രതിസന്ധിയില്‍ ആയേക്കും.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular