Sunday, May 19, 2024
HomeKeralaപുതുപ്പള്ളി ഉപതിരഞ്ഞെടുപ്പ്: ഇടത് സ്ഥാനാര്‍ഥി ജെയ്ക്ക് സി തോമസ് ഇന്ന് പത്രിക നല്‍കും

പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പ്: ഇടത് സ്ഥാനാര്‍ഥി ജെയ്ക്ക് സി തോമസ് ഇന്ന് പത്രിക നല്‍കും

കോട്ടയം: പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന ഇടത് സ്ഥാനാര്‍ഥി ജെയ്ക് സി തോമസ് ഇന്ന് നാമനിര്‍ദേശ പത്രിക നല്‍കും.

രാവിലെ പത്തിന് സിപിഐഎം ജില്ലാ കമ്മിറ്റി ഓഫീസില്‍ നിന്ന് പുറപ്പെടുന്ന ജയ്ക്ക്, 11ന് കോട്ടയം ആര്‍ ഡി ഒ മുമ്ബാകെ പത്രിക സമര്‍പ്പിക്കും.

എല്‍ഡിഎഫിന്റെ അസംബ്ലി മണ്ഡലം തിരഞ്ഞെടുപ്പ് കണ്‍വെൻഷനും ഇന്ന് നടക്കും. സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ കണ്‍വെൻഷൻ ഉദ്ഘാടനം ചെയ്യും. ഇന്നും നാളെയും നിയോജക മണ്ഡലത്തിലെ എട്ട് പഞ്ചായത്തുകളിലായി 21 മേഖലാ യോഗങ്ങളും ചേരും.

യു ഡി എഫ് സ്ഥാനാര്‍ഥി ചാണ്ടി ഉമ്മൻ നാളെ പത്രിക സമര്‍പ്പിക്കും.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular