Saturday, May 18, 2024
HomeIndiaഅടുത്ത വര്‍ഷത്തോടെ അമേരിക്കയില്‍ നിന്ന് ഇന്ത്യയ്ക്ക് 6 അപ്പാച്ചെ ഹെലികോപ്റ്ററുകള്‍ ലഭിക്കും; നിര്‍മാണം തുടങ്ങി

അടുത്ത വര്‍ഷത്തോടെ അമേരിക്കയില്‍ നിന്ന് ഇന്ത്യയ്ക്ക് 6 അപ്പാച്ചെ ഹെലികോപ്റ്ററുകള്‍ ലഭിക്കും; നിര്‍മാണം തുടങ്ങി

വാഷിംഗ്ടണ്‍: അമേരിക്കൻ വിമാന നിര്‍മ്മാതാക്കളായ ബോയിംഗ് ഇന്ത്യൻ സൈന്യത്തിന് വേണ്ടി 6 അപ്പാച്ചെ ആക്രമണ ഹെലികോപ്റ്ററുകളുടെ നിര്‍മ്മാണം ആരംഭിച്ചു.

AH-64E മോഡലില്‍ 22 അപ്പാച്ചെ ഹെലികോപ്റ്ററുകള്‍ 2020-ല്‍ ബോയിംഗ് ഇന്ത്യൻ വ്യോമസേനയ്ക്ക് കൈമാറിയിരുന്നു. ഇതിന് ശേഷം ആറ് അധിക ഹെലികോപ്റ്ററുകള്‍ നിര്‍മ്മിക്കാൻ ബോയിംഗ് കമ്ബനിയുമായി ഇന്ത്യൻ സൈന്യം കരാറില്‍ ഏര്‍പ്പെട്ടു. ഇതില്‍ ആദ്യ അപ്പാച്ചെ ഹെലികോപ്റ്ററിന്റെ നിര്‍മാണമാണ് ആരംഭിച്ചത്. 2024 ഓടെ എല്ലാ ഹെലികോപ്റ്ററുകളും വിതരണം ചെയ്യും. അമേരിക്കയിലെ അരിസോണയിലാണ് ഈ ഹെലികോപ്റ്ററുകള്‍ നിര്‍മ്മിക്കുന്നത്.

ലോകത്തിലെ ഏറ്റവും നൂതനമായ മള്‍ട്ടി കോംബാറ്റ് ഹെലികോപ്റ്ററാണ് AH 64E അപ്പാച്ചെ. ഇവയ്ക്ക് ഉയര്‍ന്ന നിലവാരമുള്ള രാത്രി കാഴ്ച സംവിധാനമുണ്ട്. അതിനാല്‍ ശത്രുവിനെ ഇരുട്ടില്‍ പോലും കണ്ടെത്താനാകും. മിസൈലുകളാല്‍ സജ്ജീകരിച്ചിരിക്കുന്ന ഇതിന് ഒരു മിനിറ്റില്‍ 128 ലക്ഷ്യങ്ങള്‍ തകര്‍ക്കാൻ കഴിയും. വലിയ തോതില്‍ ആയുധങ്ങള്‍ വഹിക്കാനും ഇവയ്ക്ക് സാധിക്കും. മണിക്കൂറില്‍ 280 കിലോമീറ്റര്‍ വേഗതയില്‍ പറക്കാനും ഈ കോപ്റ്ററുകള്‍ക്ക് സാധിക്കും.

അമേരിക്കയില്‍ നിര്‍മ്മിക്കുന്ന അപ്പാച്ചെ കോപ്റ്ററിന്റെ നിര്‍മാണ ചിത്രം. ബോയിംഗ് കമ്ബനി പങ്കുവെച്ചത്

ഹെലികോപ്റ്ററില്‍ 16 ആന്റി ടാങ്ക് എജിഎം-114 ഹെലിഫയര്‍, സ്ട്രിംഗര്‍ മിസൈലുകള്‍ ഘടിപ്പിച്ചിട്ടുണ്ട്. ടാങ്ക്, പീരങ്കി, ബിഎംപി തുടങ്ങി ഏത് കവചിത വാഹനവും കണ്ണിമവെട്ടുന്ന വേഗത്തില്‍ നശിപ്പിക്കാൻ ഹെലിഫയര്‍ മിസൈലിന് കഴിയും. അതേസമയം, ആകാശത്ത് നിന്ന് വരുന്ന ഏത് ഭീഷണിയെയും നേരിടാൻ ശേഷിയുള്ളതാണ് സ്ട്രിംഗര്‍ മിസൈല്‍. ഇതോടൊപ്പം, ഭൂതല ലക്ഷ്യങ്ങള്‍ തകര്‍ക്കാൻ കഴിയുന്ന ഹൈഡ്ര -70 അണ്‍ ഗൈഡഡ് മിസൈലുകളും ഇതില്‍ സജ്ജീകരിച്ചിരിക്കുന്നു.

അപ്പാച്ചെ കൂടാതെ ഇന്ത്യൻ സൈന്യത്തിന് തദ്ദേശീയമായി നിര്‍മിച്ച ആക്രമണ ഹെലികോപ്റ്റര്‍ LCH പ്രചണ്ഡയും ഉണ്ട്. 2006-ല്‍, എല്‍സിഎച്ച്‌ നിര്‍മ്മിക്കാനുള്ള ജോലി ഹിന്ദുസ്ഥാൻ എയറോനോട്ടിക്‌സ് ലിമിറ്റഡിനെ സര്‍ക്കാര്‍ ഏല്‍പ്പിച്ചു. 2010 ഫെബ്രുവരിയില്‍, എല്‍സിഎച്ചിന്റെ ആദ്യ പ്രോട്ടോടൈപ്പ് അതിന്റെ ആദ്യ ഗ്രൗണ്ട് ടെസ്റ്റിന് വിധേയമായി. കുറച്ച്‌ മാസങ്ങള്‍ക്ക് ശേഷം ആദ്യത്തെ ഫ്ലൈറ്റ് ടെസ്റ്റ് നടത്തി. 2022 ഒക്‌ടോബര്‍ 3-ന് പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ് ജോധ്പൂരിലെ ഇന്ത്യൻ വ്യോമസേനയ്ക്ക് 4 എല്‍സിഎച്ച്‌ പ്രചണ്ഡ കൈമാറി.

റഷ്യൻ എംഐ-25, തദ്ദേശീയമായി നിര്‍മ്മിച്ച രുദ്ര ഹെലികോപ്റ്റര്‍ എന്നിവയും എയര്‍ഫോഴ്സ് ഫ്ളീറ്റില്‍ ഉള്‍പ്പെടുന്നു. അപ്പാച്ചെ നിര്‍മ്മിക്കുന്നത് അമേരിക്കയിലാണ്, എല്‍സിഎച്ച്‌ നിര്‍മ്മിക്കുന്നത് ഇന്ത്യയിലാണ്. ഇവ രണ്ടും വ്യോമസേനയുടെ കരുത്ത് വര്‍ധിപ്പിക്കുന്നു. ഇതിനു പുറമെ മിഗ്, സുഖോയ്, റഫേല്‍ തുടങ്ങിയ യുദ്ധവിമാനങ്ങളും വ്യോമസേനയിലുണ്ട്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular