Saturday, May 18, 2024
HomeIndiaചന്ദ്രയാന്‍-3: വിക്രം ലാന്‍ഡര്‍ വേര്‍പെട്ടു; ചാന്ദ്ര ദൗത്യങ്ങള്‍ അവസാന ഘട്ടത്തിലേക്ക്

ചന്ദ്രയാന്‍-3: വിക്രം ലാന്‍ഡര്‍ വേര്‍പെട്ടു; ചാന്ദ്ര ദൗത്യങ്ങള്‍ അവസാന ഘട്ടത്തിലേക്ക്

ബെംഗളൂരു: 34 ദിവസം മുമ്ബ് വിക്ഷേപിച്ച ഇന്ത്യയുടെ ചന്ദ്രയാൻ 3ന്റെ ലാൻഡിംഗ് മൊഡ്യൂള്‍, പ്രൊപ്പല്‍ഷൻ മൊഡ്യൂളില്‍ നിന്ന് വേര്‍പെട്ടു.

ഇത് വിജയകരമായിരുന്നു എന്നും അടുത്ത ഘട്ടമായ ഡീ ബൂസ്റ്റിംഗ് നാളെ വൈകിട്ട് നാലിന് നടക്കുമെന്നും ഐഎസ്‌ആര്‍ഒ അറിയിച്ചു. ഓഗസ്റ്റ് 23നാണ് ലാൻഡര്‍ ചന്ദ്രോപരിതലത്തില്‍ ഇറങ്ങുക. ചന്ദ്രോപരിതലത്തില്‍ നിന്ന് 100 കി.മീ. മുകളില്‍ വെച്ചാണ് ലാൻഡര്‍ വേര്‍പെട്ടത്.

ചന്ദ്രയാൻ -3 വിജയകരമായി ചന്ദ്രനുചുറ്റും വൃത്താകൃതിയിലുള്ള അവസാനഘട്ട ഭ്രമണപഥം പൂര്‍ത്തിയാക്കിയതായി ഐഎസ്‌ആര്‍ഒ നേരത്തെ അറിയിച്ചിരുന്നു..ഇന്ത്യയുടെ ചന്ദ്രയാൻ -3 ഉം റഷ്യയുടെ ലൂണ -25 ഉം അടുത്തയാഴ്ച സോഫ്റ്റ് ലാൻഡിങ്ങിനായി തയ്യാറെടുക്കുകയാണ്. ചന്ദ്രന്റെ അജ്ഞാത ദക്ഷിണധ്രുവത്തിലേക്ക് ആര് ആദ്യം എത്തുമെന്ന കടുത്ത മത്സരം തന്നെയാണ് ബഹിരാകാശത്ത് നടക്കുക.

ചന്ദ്രന്റെ ദക്ഷിണധ്രുവത്തില്‍ ആദ്യമായി ഇറങ്ങാൻ ലക്ഷ്യമിട്ട് ചന്ദ്രയാൻ -3 ആണ് ആദ്യം യാത്ര പുറപ്പെട്ടത് എങ്കിലും ലൂണ-25- ഓഗസ്റ്റ് 21 നോ 23 നോ സോഫ്റ്റ് ലാൻഡിങ് നടത്തുമെന്നാണ് വിലയിരുത്തുന്നത്. ഇതിന് തൊട്ടുപിന്നാലെ ഓഗസ്റ്റ് 23 നോ 24 നോ ആയി ചന്ദ്രയാൻ 3 ഉം ചാന്ദ്രോപരിത്തലത്തിലിറങ്ങും എന്നും ഐഎസ്‌ആര്‍ഒ വൃത്തങ്ങള്‍ അറിയിച്ചിട്ടുണ്ട്. ഇന്ത്യയുടെ ചാന്ദ്ര പര്യവേക്ഷണ പരമ്ബരയിലെ മൂന്നാമത്തെ ദൗത്യമായ ചന്ദ്രയാൻ- 3 ജൂലൈ 14 ന് വിക്ഷേപിച്ച്‌ ഓഗസ്റ്റ് 5 ന് വിജയകരമായി ചന്ദ്രന്റെ ഭ്രമണപഥത്തില്‍ പ്രവേശിച്ചിരുന്നു. വിക്ഷേപിച്ച്‌ 40 ദിവസത്തിനുള്ളില്‍ തന്നെ സോഫ്റ്റ് ലാൻഡിംഗ് ശ്രമത്തിനുള്ള തയ്യാറെടുപ്പിനായി ചന്ദ്രയാൻ 3 അതിന്റെ ഭ്രമണപഥം സൂക്ഷ്മമായി ക്രമീകരിക്കുന്നുമുണ്ട്.

1976-ലെ സോവിയറ്റ് കാലഘട്ടത്തിലെ ലൂണ-24 ദൗത്യം കഴിഞ്ഞ് ഏകദേശം അഞ്ച് പതിറ്റാണ്ടിനു ശേഷം റഷ്യ നടത്തുന്ന ആദ്യ ചാന്ദ്രദൗത്യം ആണ് ലൂണ-25. ഓഗസ്റ്റ് 10-നാണ് ലൂണ 25 വിക്ഷേപിച്ചത്. അതിനാല്‍ ഓഗസ്റ്റ് 21-ന് ഏകദേശം 11 ദിവസത്തിനുള്ളില്‍ തന്നെ ഇതിന് ലാൻഡിംഗ് നടത്താൻ സാധിക്കുമെന്നാണ് പ്രതീക്ഷ.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular