Friday, May 17, 2024
HomeIndiaഇത് വെറുമൊരു പരസ്യമല്ല , പ്രാദേശിക കച്ചവടക്കാരുടെ ബ്രാൻഡ് അംബാസിഡറായി ഷാരൂഖ് ഖാനെ അവതരിപ്പിച്ച് കാഡ്ബറി

ഇത് വെറുമൊരു പരസ്യമല്ല , പ്രാദേശിക കച്ചവടക്കാരുടെ ബ്രാൻഡ് അംബാസിഡറായി ഷാരൂഖ് ഖാനെ അവതരിപ്പിച്ച് കാഡ്ബറി

മുംബൈ : ഷാരൂഖ് ഖാനെ മോഡലായി അവതരിപ്പിക്കുന്ന പുതിയ പരസ്യവുമായി കാഡ്ബറി . ദീപാവലിയുമായി ബന്ധപ്പെട്ടാണ് കാഡ്ബറി പുതിയ പരസ്യം പുറത്തിറക്കിയിരിക്കുന്നത് .

കൊറോണ മഹാമാരി മൂലം ദുരിതമനുഭവിക്കുന്ന ചെറുകിട, പ്രാദേശിക കച്ചവടക്കാരുടെ ബ്രാൻഡ് അംബാസഡറായി ഷാരൂഖ് ഖാനെ അവതരിപ്പിക്കാനാണ് കാഡ്ബറിയുടെ ശ്രമം .

‘ ഇത് വെറും ഒരു കാഡ്ബറി പരസ്യം മാത്രമല്ല’ എന്ന തലക്കെട്ടിലുള്ളതാണ് പരസ്യം . കൊറോണ തങ്ങളെ എത്രത്തോളം ബാധിച്ചുവെന്ന് കാഴ്ചക്കാരോട് പറയുന്ന പ്രാദേശിക കച്ചവടക്കാരെയാണ് പരസ്യത്തിൽ കാണാൻ കഴിയുക .”ഈ ദീപാവലിക്ക്, ഇന്ത്യയിലെ ഏറ്റവും വലിയ ബ്രാൻഡ് അംബാസഡറെ നൂറുകണക്കിന് ചെറുകിട വ്യാപാരികളുടെ ബ്രാൻഡ് അംബാസഡറാക്കി അവരെ ഞങ്ങൾ സഹായിച്ചു,” കാഡബ്റിയുടെ വീഡിയോയിൽ പറയുന്നു.

വിവിധ കടകളുടെ പേരുകൾ എടുത്ത് പറഞ്ഞ് അവരിൽ നിന്ന് വസ്ത്രങ്ങൾ, ഷൂസ്, മധുരപലഹാരങ്ങൾ, പേഴ്സുകൾ തുടങ്ങിയവ വാങ്ങാനും പരസ്യത്തിൽ ഷാരൂഖ് അഭ്യർത്ഥിക്കുന്നുണ്ട്. പ്രത്യേക സാങ്കേതിക വിദ്യയുടെ സഹായത്തോടെയാണ് പരസ്യം നിർമ്മിച്ചിരിക്കുന്നത് .

നമുക്ക് ചുറ്റുമുള്ള ചെറിയ കടകൾ പോലും ദീപാവലി ആശംസകൾ അർഹിക്കുന്നു എന്ന് പറഞ്ഞാണ് ഷാരൂഖ് വീഡിയോ അവസാനിപ്പിക്കുന്നത് . ഇതിനോടകം നിരവധി പേരാണ് സോഷ്യൽ മീഡിയയിൽ ഈ പരസ്യം കണ്ടത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular