Saturday, May 18, 2024
HomeIndiaമണിപ്പൂരില്‍ മൂന്ന് കുക്കി യുവാക്കള്‍ കൊല്ലപ്പെട്ടു

മണിപ്പൂരില്‍ മൂന്ന് കുക്കി യുവാക്കള്‍ കൊല്ലപ്പെട്ടു

ണിപ്പൂര്‍: മണിപ്പൂരില്‍ മൂന്ന് കുക്കി വിഭാഗത്തിലെ യുവാക്കള്‍ കൂടി കൊല്ലപ്പെട്ടു. നാഗാ ഭൂരിപക്ഷ പ്രദേശമായ ഉഖ്റൂലിലാണ് ക്രൂരമായി യുവാക്കളെ കൊലപ്പെടുത്തിയത്.തൗബല്‍ ജില്ലയിലെ തോവയില്‍ ഒരു കാട്ടില്‍നിന്നാണു കാലുകള്‍ വെട്ടിമാറ്റിയ നിലയില്‍ മൂന്നു മൃതദേഹങ്ങള്‍ കണ്ടെത്തിയത്.

യൈരിപോക്-ചരങ്പട്ട് റോഡ് ജങ്ഷനിലാണു സംഭവം. വെടിവയ്പ്പിലാണ് ഇവര്‍ കൊല്ലപ്പെട്ടതെന്നാണു സൂചന. രണ്ട് ആഴ്ചയായി സംഘര്‍ഷത്തില്‍ അയവുവന്നതിനുശേഷമാണ് പുതിയ സംഭവം റിപ്പോര്‍ട്ട് ചെയ്യുന്നത്.

അതിനിടെ സമാധാനനീക്കത്തിന്റെ ഭാഗമായി ഐ.ബി ആസ്ഥാനത്തു നടന്ന വിഘടനവാദി നേതാക്കളുമായുള്ള കേന്ദ്ര സര്‍ക്കാരിന്റെ രണ്ടാംഘട്ട ചര്‍ച്ച പൂര്‍ത്തിയായി.കെ.എന്‍.ഒ, യു.പി.എഫ് സംഘടനകളുമായായിരുന്നു ചര്‍ച്ച. ഡല്‍ഹിയിലെ ഐ.ബി ആസ്ഥാനത്തുവച്ചാണു രണ്ടു ദിവസത്തെ ചര്‍ച്ച നടന്നത്. കലാപവുമായി ബന്ധപ്പെട്ട സമാധാനനീക്കത്തിനായുള്ള ആലോചനകളില്‍ പുരോഗതിയുണ്ടെന്നും മൂന്നാംഘട്ട ചര്‍ച്ച ഉടന്‍ നടക്കുമെന്നും സംഘടനകള്‍ അറിയിച്ചു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular