Saturday, May 18, 2024
HomeIndiaചന്ദ്രയാന്‍ 3 സോഫ്റ്റ് ലാന്‍ഡിങ്ങിന് ഒരുങ്ങിയെന്ന് ഐ.എസ്.ആര്‍.ഒ; ചന്ദ്രന്‍റെ കൂടുതല്‍ ചിത്രങ്ങള്‍ പുറത്ത്

ചന്ദ്രയാന്‍ 3 സോഫ്റ്റ് ലാന്‍ഡിങ്ങിന് ഒരുങ്ങിയെന്ന് ഐ.എസ്.ആര്‍.ഒ; ചന്ദ്രന്‍റെ കൂടുതല്‍ ചിത്രങ്ങള്‍ പുറത്ത്

ബംഗളൂരു: ചന്ദ്രയാൻ മൂന്ന് പേടകം സോഫ്റ്റ് ലാൻഡിങ്ങിന് ഒരുങ്ങിയതായി ഐ.എസ്.ആര്‍.ഒ. ലാൻഡര്‍ മൊഡ്യൂളിലെ ഉപകരണങ്ങളുടെ പരിശോധനകള്‍ നടത്തിവരികയാണ്.

ലാൻഡറിന്‍റെ പ്രവര്‍ത്തനം മികച്ച നിലയില്‍ പുരോഗമിക്കുകയാണെന്നും ഐ.എസ്.ആര്‍.ഒ അറിയിച്ചു.

അതേസമയം, ലാൻഡര്‍ പകര്‍ത്തിയ ചന്ദ്രന്‍റെ കൂടുതല്‍ ചിത്രങ്ങളും ഐ.എസ്.ആര്‍.ഒ പുറത്തുവിട്ടു. ലാൻഡര്‍ പൊസിഷൻ ഡിറ്റക്ഷൻ കാമറ (LPDC) പകര്‍ത്തിയ ചിത്രങ്ങളാണ് പുറത്തുവിട്ടത്. ചന്ദ്രന് 70 കിലോമീറ്റര്‍ അകലെ നിന്ന് പകര്‍ത്തിയ ചിത്രങ്ങളാണിവ.

ചന്ദ്രന്‍റെ ഉപരിതലം നിരീക്ഷിക്കാനുള്ളതാണ് ലാൻഡര്‍ പൊസിഷൻ ഡിറ്റക്ഷൻ കാമറ. കാമറ കണ്ടെത്തുന്ന അനുയോജ്യമായ സ്ഥലത്താണ് ലാൻഡര്‍ മൊഡ്യൂള്‍ സോഫ്റ്റ് ലാൻഡിങ് നടത്തുക. ആഗസ്റ്റ് 23നാണ് വൈകിട്ട് 5.45നാണ് സോഫ്റ്റ് ലാൻഡിങ്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular