Saturday, May 18, 2024
HomeIndiaഹിമാചല്‍ പ്രദേശിനെ തകര്‍ത്തെറിഞ്ഞ് മണ്ണിടിച്ചിലും മേഘവിസ്‌ഫോടനവും

ഹിമാചല്‍ പ്രദേശിനെ തകര്‍ത്തെറിഞ്ഞ് മണ്ണിടിച്ചിലും മേഘവിസ്‌ഫോടനവും

ഷിംല: മഴക്കെടുതി തുടരുന്ന ഹിമാചല്‍ പ്രദേശിലെ സുബതുവില്‍ മണ്ണിടിച്ചിലും മേഘവിസ്ഫോടനവും. ദേശീയ പാത 21ല്‍ മണ്ണിടിച്ചില്‍ ഉണ്ടായി.

ഹിമാചല്‍ പ്രദേശിലെ സുബതുവിലാണ് മേഘവിസ്ഫോടനം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

മണ്ണിടിച്ചിലില്‍ നിരവധി വാഹനങ്ങള്‍ ഒലിച്ചുപോയി. ഹരിയാന, ചണ്ഡീഗഢ് എന്നിവയുമായി ബദ്ദിയിലെ വ്യവസായ മേഖലയെ ബന്ധിപ്പിക്കുന്ന ബദ്ദി പാലം തകര്‍ന്നു. ഇവിടുത്തെ വിദ്യാലയങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചിരിക്കുകയാണ്.

സംസ്ഥാനത്ത് ഓറഞ്ച് അലര്‍ട്ടാണ്. ദേശീയ പാത 105-ല്‍ പിഞ്ചോറിന് സമീപം ബലദ്, ഛണ്ഡിഗഡ് റോഡിലേക്കുള്ള ഗതാഗതം പൊലീസ് നിയന്ത്രിച്ചു. ലക്കര്‍ ദീപു പാലത്തിലൂടെ ബരോത്തിവാലയിലേക്ക് പോകുന്ന വാഹനങ്ങളും വഴിതിരിച്ചുവിട്ടിരിക്കുകയാണ്. ബലദ് നദിയില്‍ ജലനിരപ്പ് ഉയര്‍ന്നിട്ടുണ്ട്. ഹിമാചല്‍ പ്രദേശിലെ എട്ട് ജില്ലകളില്‍ ഒറ്റപ്പെട്ട ‘അതിശക്തമായ’ മഴയ്ക്ക് സാധ്യതയുണ്ടെന്ന് ഇന്ത്യന്‍ കാലാവസ്ഥാ വകുപ്പ് (ഐഎംഡി) അറിയിച്ചു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular