Sunday, May 19, 2024
HomeIndiaജി-20 ഉച്ചകോടി ; ഡല്‍ഹിയില്‍ 
വിമാനത്തിനും'വിലക്ക്‌' , 160 ആഭ്യന്തര സര്‍വീസ്‌ റദ്ദാക്കും

ജി-20 ഉച്ചകോടി ; ഡല്‍ഹിയില്‍ 
വിമാനത്തിനും’വിലക്ക്‌’ , 160 ആഭ്യന്തര സര്‍വീസ്‌ റദ്ദാക്കും

ന്യൂഡല്‍ഹി ജി–20 ഉച്ചകോടിക്കായി ഡല്‍ഹി നഗരം അടച്ചൂപൂട്ടുന്നതിനു പുറമെ ഇന്ദിര ഗാന്ധി വിമാനത്താവളത്തില്‍നിന്നുള്ള നൂറ്ററുപതോളം വിമാന സര്‍വീസും റദ്ദാക്കും.

ഉച്ചകോടി നടക്കുന്ന സെപ്തംബര്‍ ഒമ്ബതിനും 10നും സര്‍വീസുകള്‍ റദ്ദാക്കാൻ കമ്ബനികള്‍ക്ക് നിര്‍ദേശം നല്‍കിയത്. ആഭ്യന്തരവിമാന സര്‍വീസുകള്‍ മാത്രമാണ് റദ്ദാക്കുന്നതെന്നും അന്താരാഷ്ട്ര സര്‍വീസുകള്‍ തുടരുമെന്നും അധികൃതര്‍ പറഞ്ഞു.

രാഷ്ട്രത്തലവന്മാരുടെ വിമാനങ്ങള്‍ പാര്‍ക്ക് ചെയ്യാൻ സ്ഥലം ആവശ്യമായതിനാലാണ് കൂട്ടമായി സര്‍വീസുകള്‍ റദ്ദാക്കുന്നതെന്ന ആരോപണം വിമാനത്താവള അധികൃതര്‍ നിഷേധിച്ചു.

ഗതാഗതനിയന്ത്രണങ്ങളെ തുടര്‍ന്നായിരിക്കാം കമ്ബനികള്‍ സര്‍വീസുകള്‍ റദ്ദാക്കുന്നതെന്നും ഡല്‍ഹി ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട് ലിമിറ്റഡ് പ്രസ്താവനയില്‍ പറഞ്ഞു. ഉച്ചകോടിക്ക് എത്തുന്ന രാഷ്ട്രത്തലവന്മാരുടെ വാഹനവ്യൂഹം സംബന്ധിച്ച്‌ തീരുമായെന്നാണ് സൂചന. അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡന്റെ വാഹനവ്യൂഹത്തില്‍ പരമാവധി 60 വാഹനമുണ്ടായേക്കും. ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ്ങിന് 20 വാഹനമാകും ഉണ്ടാകുക.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular