Saturday, May 18, 2024
HomeIndiaഇന്ത്യയിലെ ആദ്യത്തെ തദ്ദേശീയ 700 മെഗാവാട്ട് ആണവനിലയം ഗുജറാത്തില്‍ ആരംഭിച്ചു

ഇന്ത്യയിലെ ആദ്യത്തെ തദ്ദേശീയ 700 മെഗാവാട്ട് ആണവനിലയം ഗുജറാത്തില്‍ ആരംഭിച്ചു

രാജ്യത്ത് തദ്ദേശീയമായി വികസിപ്പിച്ച ആദ്യത്തെ 700 മെഗാവാട്ട് ഇലക്‌ട്രിക്കല്‍ ആണവനിലയത്തിന്റെ പ്രവര്‍ത്തനം ഗുജറാത്തില്‍ (Gujarat) ആരംഭിച്ചു.

ഈ നേട്ടം സ്വന്തമാക്കുന്നതിന് പിന്നില്‍ പ്രവര്‍ത്തിച്ചവരെ പ്രധാനമന്ത്രി നരേന്ദ്ര മോദി (Prime Minister Narendra Modi) അഭിനന്ദിച്ചു. ഗുജറാത്തിലെ കക്രപാര്‍ അറ്റോമിക് പവര്‍ പ്രൊജക്ടിലാണ് (Kakrapar Atomic Power Project) (കെഎപിപി) ആണവനിലയം പ്രവര്‍ത്തിക്കുന്നത്.

“ഇന്ത്യ മറ്റൊരു നാഴകക്കല്ലുകൂടി പിന്നിട്ടിരിക്കുന്നു. ഇന്ത്യ തദ്ദേശീയമായ വികസിപ്പിച്ച 700 മെഗാവാട്ട് ഇലക്‌ട്രിക്ക് കക്രപാര്‍ ആണവനിലയം പൂര്‍ണശേഷിയില്‍ പ്രവര്‍ത്തനം ആരംഭിച്ചു. ശാസ്ത്രജ്ഞര്‍ക്കും എഞ്ചനീയര്‍മാര്‍ക്കും അഭിനന്ദം അറിയിക്കുന്നു”, സമൂഹമാധ്യമമായ എക്‌സില്‍ പങ്കുവെച്ച കുറിപ്പില്‍ പ്രധാനമന്ത്രി പറഞ്ഞു. ആണവോര്‍ജ വകുപ്പിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന പൊതുമേഖലാ സ്ഥാപനമായ ന്യൂക്ലിയര്‍ പവര്‍ കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ ലിമിറ്റഡ് (എന്‍പിസിഐഎല്‍) ആണ് ആണവനിലയത്തിന്റെ രൂപകല്‍പന, നിര്‍മാണം, കമ്മീഷനിങ്, ആണവോര്‍ജ റിയാക്ടറുകളുടെ പ്രവര്‍ത്തനം എന്നിവയ്ക്ക് നേതൃത്വം നല്‍കുന്നത്.

വാണിജ്യാടിസ്ഥാനത്തില്‍ 23 ആണവോര്‍ജ റിയാക്ടററുടെ പ്രവര്‍ത്തനത്തിന് നിലവില്‍ എന്‍പിസിഐഎല്‍ നേതൃത്വം നല്‍കുന്നുണ്ട്. 7480 മെഗാവാട്ട് ആണ് ഇവയുടെ ആകെ ശേഷി. 2023 ജൂണ്‍ 30-നാണ് കക്രാര്‍പര്‍ ആണവോര്‍ജ പദ്ധതി യൂണിറ്റ്-3 വാണിജ്യ പ്രവര്‍ത്തനം ആരംഭിച്ചത്. ഒന്‍പതിലധികം റിയാക്ടറുകള്‍ എന്‍പിസിഐഎല്ലിന്റെ നേതൃത്വത്തില്‍ നിര്‍മാണം പുരോഗമിക്കുന്നുണ്ട്. ഇവയ്‌ക്കെല്ലാം കൂടി 7500 മെഗാവാട്ട് ആണ് ശേഷി.

700 മെഗാവാട്ട് ശേഷിയുള്ള, രണ്ട്റി പ്രഷറൈസ്ഡ് ഹെവി വാട്ടര്‍ റിയാക്ടറുകള്‍ (pressurised heavy water reactors (PHWRs)) കക്രാപാറില്‍ നിര്‍മാണത്തിലുണ്ട്. ഇത് കൂടാതെ, 220 മെഗാവാട്ട് ശേഷിയുള്ള രണ്ട് ആണവനിലയങ്ങള്‍ കൂടി ഇവിടെയുണ്ട്.

കെഎപിപി-4-ല്‍ (KAPP 4) വിവിധ കമ്മീഷനിങ് പ്രവര്‍ത്തനങ്ങള്‍ നടന്നുകൊണ്ടിരിക്കുകയാണ്. മേയ് അവസാനത്തോടെ ഇതിന്റെ 96.92 ശതമാനം നിര്‍മാണവും പൂര്‍ത്തിയായതായി ഉദ്യോഗസ്ഥര്‍ അറിയിച്ചു.
രാജ്യമെമ്ബാടുമായി, ആകെ 16700 മെഗാവാട്ട് ശേഷിയുള്ള പ്രഷറൈസ്ഡ് ഹെവി വാട്ടര്‍ റിയാക്ടറുകള്‍ സ്ഥാപിക്കാനാണ് എന്‍പിസിഐഎല്‍ പദ്ധതിയിടുന്നത്. അതിനുള്ള അനുമതിയും ലഭിച്ചിട്ടുണ്ട്.

രാജസ്ഥാനിലെ റാവത്ഭട്ടയിലും ഹരിയാണയിലെ ഖൊരക്പുരിലും 700 മെഗാവാട്ട് ശേഷിയുള്ള ആണവ നിലയങ്ങളുടെ നിര്‍മാണപ്രവര്‍ത്തനങ്ങള്‍ നടന്നുവരികയാണ്. തദ്ദേശീയമായി നിര്‍മിക്കുന്ന നാല് പ്രഷറൈസ്ഡ് ഹെവി വാട്ടര്‍ റിയാക്ടറുകളുടെ നിര്‍മാണപ്രവര്‍ത്തനങ്ങള്‍ക്ക് കേന്ദ്രസര്‍ക്കാര്‍ ഇതിനോടകം അനുമതി നല്കിയിട്ടുണ്ട്. ഹരിയാണയിലെ ഖൊരക്പുര്‍, മധ്യപ്രദേശിലെ ചുടക്ക, രാജസ്ഥാനിലെ മഹി ബന്‍സ്വാര, കര്‍ണാടകയിലെ കെയ്ഗ എന്നിവടങ്ങളിലാണ് ഇവ നിര്‍മിക്കുക.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular