കൊച്ചി: സംസ്ഥാനത്ത് ഇന്ന് സ്വര്‍ണവില കുറഞ്ഞു. തുടര്‍ച്ചയായ വര്‍ധനവിനിടെയാണ് ഇന്ന് സ്വര്‍ണവില ഇടിഞ്ഞത്. ഇന്ന് 120 രൂപയാണ് കുറഞ്ഞത്.
ഇതോടെ ഒരു പവന് സ്വര്‍ണത്തിന്റെ വിപണി വില 44120 രൂപയായി.
ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന്റെ വില 5515 രൂപയും ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന്റെ വില 4568 രൂപയുമാണ്. ഒരു ഗ്രാം സാധാരണ വെള്ളിയുടെ വില 81 രൂപയാണ്. ഹാള്‍മാര്‍ക്ക് വെള്ളി വിലയില്‍ മാറ്റമില്ല. വില 103 രൂപയാണ്.