Saturday, May 18, 2024
HomeCinemaഅനന്തഭദ്രത്തിലെ വെളിച്ചപ്പാട്; വി പരമേശ്വരൻ നായര്‍ അന്തരിച്ചു

അനന്തഭദ്രത്തിലെ വെളിച്ചപ്പാട്; വി പരമേശ്വരൻ നായര്‍ അന്തരിച്ചു

ചെന്നൈ: സിനിമ-നാടക നടനും ചെന്നൈയിലെ അറിയപ്പെടുന്ന മലയാളി സംഘടനാ പ്രവര്‍ത്തകനുമായ വി പരമേശ്വരൻ നായര്‍ അന്തരിച്ചു.

പക്ഷാഘാതത്തെ തുടര്‍ന്ന് കുറച്ച്‌ നാളുകളായി ചികിത്സയിലിരിക്കെയായിരുന്നു അദ്ദേഹം. തിങ്കളാഴ്ച വൈകിട്ടോടെ ചെന്നൈയിലെ സ്വകാര്യ ആശുപത്രിയില്‍ വെച്ചായിരുന്നു അന്ത്യം. തൃശൂര്‍ വടക്കാഞ്ചേരി സ്വദേശി പരമേശ്വരൻ നായര്‍ അഞ്ച് പതിറ്റാണ്ടിലേറെയായി ചെന്നൈയിലാണ് സ്ഥിരതാമസം.

തുടക്കത്തില്‍ ഏതാനും വര്‍ഷം ഇദ്ദേഹം പട്ടാളത്തില്‍ സേവനം അനുഷ്ടിച്ചിരുന്നു. പിന്നീട് കേന്ദ്ര സര്‍ക്കാര്‍ സ്ഥാപനമായ ഐഡിപിഎലിലെ ജീവനക്കാരനായും സേവനം അനുഷ്ടിച്ചു. സിനിമ, സീരിയല്‍, നാടകം, പരസ്യ ചിത്രം എന്നിവയില്‍ അഭിനയിച്ചിരുന്നു. അദ്ദേഹം അഭിനയിച്ചതില്‍ അനന്തഭദ്രം എന്ന ചിത്രത്തില്‍ വെളിച്ചപ്പാടിന്റെ വേഷം ഏറെ ശ്രദ്ധേയമായിരുന്നു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular